10 വയസ്സുളള കുട്ടികൾ അയ്യപ്പനെ കണ്ടാൽ ബ്രഹ്‌മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപമാനിക്കാൻ; സുപ്രീം കോടതിയിൽ ഹർജി

By on

10 വയസ്സുളള കുട്ടികൾ അയ്യപ്പനെ കണ്ടാൽ ബ്രഹ്‌മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപമാനിക്കലാണെന്ന് കാണിച്ച് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ സുപ്രീം കോടതിയിൽ ഹർജി നൽകി. 10 വയസ്സിന് മേലെയുള്ള കുട്ടികളെ തടയുന്നത് ദൈവത്തില്‍ ലൈംഗിക ആസക്തി ജനിപ്പിക്കാന്‍ താന്‍ കാരണമാകുമെന്ന ബോധം ഇതിലൂടെ കുട്ടികളുടെ മനസില്‍ ഉണ്ടാക്കുമെന്നും ഹർജിക്കാരി പറയുന്നു.

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം അവസാനിപ്പിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എൻഎസ് ഉൾപ്പടെയുള്ള സംഘടനകൾ നൽകിയ ഹർജിക്കെതിരെയാണ് യുവതി ഹർജി നൽകിയിരിക്കുന്നത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന വാദം സ്ത്രീവിരുദ്ധമാണെന്നും സിന്ധു ടി.പി നൽകിയ ഹർജിയിൽ പറയുന്നു.


Read More Related Articles