​കേരളത്തിലും ആശങ്ക വിതച്ച് ​ഗജ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

By on

തമിഴ്നാട്ടിൽ ദുരന്തംവിതച്ച ഗജ ചുഴലിക്കാറ്റി ന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാനിർദേശം. മധ്യകേരളത്തില്‍ വൈകിട്ടോടെ അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ആണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ കനത്ത മഴയാണ് പെയ്യുന്നത്. മറ്റു ജില്ലകളിലും രാവിലെ മുതൽ ഇടവിട്ട് മഴ പെയ്തുകൊണ്ടിരിക്കുന്നു.

ഇന്നും ശക്തമായ മഴ തുടരും. കടല്‍ പ്രക്ഷുബ്ധമാകാനും. ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനിൽക്കുന്നതിനാൽ രാത്രിസമയത്ത് മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവരാണ അതോറിറ്റി മുന്നറയിപ്പ് നല്‍കി. ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നി  ജില്ലകളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ 60 കി. മീ വേഗത്തിലും  കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന ജാഗ്രത  നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ശക്തമായ കാറ്റടിക്കുവാൻ സാധ്യത ഉള്ളതിനാൽ  മരങ്ങൾ, വൈദ്യുത തൂണുകൾ, ടൗവറുകൾ എന്നിവിടങ്ങൾ അധികസമയം ചിലവഴിക്കിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടുള്ളതല്ല. ശക്തമായതോ  അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ രാത്രികാല യാത്രകൾ ഒഴിവാക്കേണ്ടതാണ്. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. മലയോര മേഖലയിൽ  ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ താമസിക്കുന്നവർ എത്രയും പെട്ടന്ന് അവിടുനിന്നു മാറിത്താമസിക്കേണ്ടതാണ്

ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ചു മാത്രം പ്രവർത്തിക്കുകയും ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില് കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും   ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും.

വീടിനുള്ളിൽ വെള്ളം കയറുകയാണെങ്കിൽ വൈദ്യുതി ബന്ധം വിച്ചേദിക്കുക. വലിയ മരങ്ങൾ/ വീടിനു മുകളിൽ ഉയർന്നു നിൽക്കുന്ന തെങ്ങുകൾ എന്നിവയുടെ  ചുവട്ടിൽ വീടുള്ളവർ അവിടെനിന്നു തല്ക്കാലം മാറിത്താമസിക്കുക. വാർത്ത മാധ്യമങ്ങൾ ഇപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും മുന്നറിയിപ്പുകൾ കണക്കിലെടുത്തു വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. അടിയന്തിര സാഹചര്യങ്ങളിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പോലീസ്: 100
ഫയർഫോഴ്‌സ്: 101
ആംബുലൻസ്: 108

ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം: 1077(അതാത് ജില്ലകളുടെ കോഡ് ചേർത്ത് വിളിച്ചാൽ ആവശ്യം ഉള്ള ജില്ലയിൽ ബന്ധപ്പെടാവുന്നതാണ്). റെയിൽ വേ പാളങ്ങളിൽ മരങ്ങളോ മറ്റു തടസങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ആ വിവരം ബന്ധപ്പട്ടവരെ അറിയിക്കുക.

റെയിൽവേ പോലീസ് കൺട്രോൾ റൂം: 9846200100

കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ജാഗ്രത നിർദേശം പുറത്തുവിട്ടിരിക്കുന്നത്.


Read More Related Articles