ഘാന സര്‍വ്വകലാശാലയില്‍ നിന്നും ഗാന്ധിയെ ഇളക്കി മാറ്റി ; നടപടി വംശീയതാ വിരുദ്ധതയുടെ ഭാഗമെന്ന് അധികൃതര്‍

By on

വംശീയ വാദിയെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഗാന്ധിയ്ക്കെതിരായ പ്രതിഷേധം  ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശക്തമാകുന്നതിന്‍റെ ഭാഗമായി ഘാനയിലും ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു.  ഇന്ത്യൻ രാഷ്ട്ര പിതാവ് മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയുടെ പ്രതിമ ഘാനയുടെ തലസ്ഥാനമായ ആക്ര യിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്ന് നീക്കം ചെയ്യുന്നതായി ബി ബി സി റിപ്പോർട്ട്‌ ചെയ്യുന്നു.

മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി അദ്ദേഹം രാഷ്ട്രപതി ആയിരിക്കേ 2016 ൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയാണ് ഘാന സര്‍വ്വകലാശാലയില്‍ നിന്ന് നീക്കം ചെയ്യുന്നത്. 2016 ൽ പ്രതിമ സ്ഥാപിച്ച സമയം മുതൽ പ്രതിമ നീക്കം ചെയ്യുവാനുള്ള പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നുവെന്ന് ഘാന സര്‍വ്വകലാശാല അധ്യാപകർ പറഞ്ഞു.

‘ആഫ്രിക്കൻ നായകന്മാരുടെ പ്രതിമകൾ ആദ്യം സ്ഥാപിക്കട്ടെ ‘എന്നാണ് ഘാന യൂണിവേഴ്‌സിറ്റിയിലെ അധ്യാപകർ അഭിപ്രായപ്പെട്ടത്. ഗാന്ധി പ്രതിമകൾക്കെതിരെ ആഫ്രിക്കൻ രാജ്യങ്ങളിലെമ്പാടും വലിയ പ്രതിഷേധങ്ങളാണ് അടുത്ത കാലങ്ങളിൽ നടന്നു വരുന്നത്.

ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരിക്കെ അദ്ദേഹം ആഫ്രിക്കൻ വംശജരെ പറ്റി പറഞ്ഞ ചില പരാമർശങ്ങൾ വംശീയമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അദേഹത്തിന്‍റെ ആദ്യ കാല എഴുത്തുകളിൽ ആഫ്രിക്കൻ വംശജരെ ‘കഫിറുകൾ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ പ്രയോഗം വംശീയ അധിക്ഷേപമാണ്. തങ്ങളുടെ നാട്ടിൽ തങ്ങളെ രണ്ടാം തരക്കാരായി കണ്ട ആളുടെ പ്രതിമ വേണ്ടന്നാണ് പ്രതിഷേധക്കാർ പറയുന്നത്.


Read More Related Articles