രാജ്യത്ത് മുസ്ലിങ്ങളല്ലാത്ത അഭയാർത്ഥികൾ ഭയപ്പെടേണ്ടതില്ലെന്ന് അമിത് ഷാ; ഹിന്ദുക്കളെ കൂടാതെ ക്രിസ്ത്യൻ, സിഖ്, ബുദ്ധ മതക്കാർക്കും പൗരത്വം ഉറപ്പ്

By on

കൊൽക്കത്ത: പൗരത്വ ഭേദ​ഗതി നിയമം ഉറപ്പു നൽകുന്നതിനാൽ പശ്ചിമ ബം​ഗാളിലെ അമുസ്ലിം അഭയാർത്ഥികൾ ഭയക്കേണ്ടതില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ”ഹിന്ദു, ബുദ്ധ, സിഖ്, ക്രിസ്ത്യൻ തുടങ്ങിയവരെ ഒഴിവാക്കില്ല, അഫ്​ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബം​ഗ്ലദേശ് എന്നിവടങ്ങളിൽ നിന്നെത്തുന്ന അടിച്ചമർത്തപ്പെട്ടവർക്ക് നരേന്ദ്ര മോദി സർക്കാർ പൗരത്വം നൽകും” അമിത് ഷാ പറഞ്ഞു. ബംഗാളിലെ മാൽദയിൽ കഴിഞ്ഞ ദിവസം നടന്ന ബിജെപി പൊതുയോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നുഴഞ്ഞു കയറ്റക്കാർക്ക് പശ്ചിമ ബം​​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺ​ഗ്രസും സഹായം ചെയ്യുന്നവെന്ന് അമിത് ഷാ ആരോപിച്ചു.
പൗരത്വ ബില്ലിനെക്കുറിച്ച് മമതാ ബാനർജി നിലപാട് വ്യക്തമാക്കണമെന്ന് അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്കിനെക്കുറിച്ച് മാത്രം ആശങ്കയുള്ളതുകൊണ്ട് ബില്ലിനെ മമതാ ബാനർജി എതിർക്കുമെന്നും അമിത് ഷാ പറഞ്ഞു. എല്ലാ ഹിന്ദു അഭയാർത്ഥികൾക്കും പൗരത്വം ഉറപ്പുവരുത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. തൃണമൂൽ കോൺ​ഗ്രസ് അഭയാർത്ഥികൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ഹിന്ദു അഭയാർത്ഥികളുടെ പൗരത്വം തനിക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ വരുന്നതോടുകൂടി അഭയാർത്ഥികളിൽ ഭൂരിപക്ഷം വരുന്ന മുസ്ലീം മത വിശ്വാസികൾക്കും പൗരത്വം നിഷേധിക്കപ്പെടും. രാജ്യസഭയിൽ ബില്ലിന് അംഗീകാരം ലഭിച്ചതിനെ തുടർന്ന് ബില്ലിനെ എതിർത്ത് കൊണ്ട് അസമിൽ ബന്ദ് ആചരിച്ചിരുന്നു. ബില്ലിനെതിരെ സംസാരിച്ച സാംസ്കാരിക പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.


Read More Related Articles