ഭീതിയുടെ താഴ്വരയാകുന്ന കശ്മീർ; ഹിന്ദുത്വ അജണ്ടയുടെ മുൻഗണന രാമക്ഷേത്രത്തിൽ നിന്ന് കശ്മീരിലേക്ക് മാറുന്നു
കശ്മീരിലെ യുദ്ധാസന്ന സാഹചര്യത്തെക്കുറിച്ച് വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ വെള്ളിയാഴ്ച രാത്രി മുതൽ കശ്മീരിന് ഉറക്കമില്ലാത്ത രാത്രികളാണ്. ഹെലികോപ്ടറുകളുടെയും എയർക്രാഫ്റ്റുകളുടെയും നിരന്തരമായ പോക്കുവരവുകളാണ് നിലവിൽ കശ്മീർ ജനതയുടെ ഉറക്കം കെടുത്തുന്നത്. ചൊവ്വാഴ്ച വരെയും കോടതിയുടെ പരിഗണനയിലില്ലാത്ത കേസായതിനാൽ ഇത് ആർട്ടിക്കിൾ 35( A) യുടെ ലംഘനവുമല്ല. നൂറ്റമ്പതോളം വരുന്ന ജമാഅത്തെ ഇസ്ലാമി നേതാക്കളെ ഒരു രാത്രി നീണ്ട റെയ്ഡിന് വിധേയമാക്കിയത് പിറ്റേന്നു രാവിലെ മാത്രമാണ് പുറംലോകമറിയുന്നത്. ആഭ്യന്തര മന്ത്രാലയം അടിയന്തരമായി പതിനായിരത്തോളം പട്ടാളക്കാരെ ശ്രീനാഗറിലേക്കയക്കാൻ ഉത്തരവിട്ടിരുന്നു. അതിരാവിലെ തന്നെ എല്ലാത്തരം വാഹനങ്ങളും എയർപോർട്ടിലേക്ക് പോകാനുള്ള ഇന്ധനശേഖരണത്തിനായി ശ്രീനഗർ പോലീസ് കണ്ട്രോൾ റൂമിനു മുന്നിൽ അണി നിരന്നിരുന്നു.
ശ്രീനഗറിലെ ഗാർഡ് ഡ്യൂട്ടിക്കായി നിലവിലെ ടീമിനു പകരം ബിഎസ്എഫിനെ നെ പലയിടങ്ങളിൽ വിന്യസിക്കാനുള്ള തീരുമാനമാണ് നിലവിലെ പ്രധാനമായ സൈനിക മാറ്റം. കലാപ പ്രതിരോധത്തിനായി തലസ്ഥാനത്ത് 2005ലാണ് അവസാനമായി ഇത്തരമൊരു സ്ഥാനമാറ്റം നടന്നത്. ഇനി നഗരത്തിലെ പതിനാറോളം സംഘർഷ സാധ്യതാ മേഖലകളിലെ കാവൽ ചുമതല ബിഎസ്എഫിനായിരിക്കും. ജമ്മു-ശ്രീനഗർ റോഡ് അടച്ചിട്ടതോടെ സ്റ്റോക്ക്‌സ് ഫ്രണ്ടിലെ പെട്രോളിയം ,പാചകവാതക ലഭ്യത സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ള പൂഴ്ത്തിവെപ്പ് കാരണം ദുർലഭമായിട്ടുണ്ട്. ലഭ്യമായ എല്ലാത്തരം മരുന്നുകളും രോഗികളുടെ പരിചരണത്തിനായി ജില്ലാ ഭരണകൂടങ്ങൾക്ക് കീഴിൽ എത്തിക്കണമെന്നു കശ്മീർ ഹെൽത് സർവിസ് ഡയറക്ടർ ശനിയാഴ്ച ഉത്തരവിട്ടു .24-2-2019 ഞായറാഴ്ച റീജിയണൽ ഡ്രഗ് വെയർ ജിഎംസി ബെമിന, ശ്രീനഗർ തുറക്കുമെന്നും ഉത്തരവ് പറയുന്നു. നിലവിൽ ശേഖരത്തിലുള്ള ഭക്ഷ്യധാന്യങ്ങളുടെ പൂർണമായ വിൽപ്പന വൈകുന്നേരത്തിനുള്ളിൽ ശ്രീനഗർ സൗത്തിലെ TSO കൾ ഉറപ്പു വരുത്തണമെന്നുള്ള സിവിൽ സപ്ളൈസ് ആൻഡ് കണ്സ്യൂമർ അഫയഴ്‌സ് അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവാണ് മറ്റൊന്ന്. ഇത്തരത്തിലുള്ള എല്ലാ സർക്കാർ നീക്കങ്ങളെയും ഗ്രാമ-നഗര നിവാസികൾ ഭയതോടെയാണ് നോക്കിക്കാണുന്നത്.
“ആളുകൾ ഭയചകിതരാണ്. ഭയത്തെ നിയന്ത്രിക്കാൻ ഗവണ്മെന്റ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, റ്റിവി ചാനലുകളിലെ ഊഹചർച്ചകൾ ജനങ്ങളെ കൂടുതൽ ഭയത്തിലാഴ്ത്തുകയാണ്‌ചെയ്യുന്നത് .” ഒമർ അബ്‌ദുല്ല റ്റ്വീറ്റ് ചെയ്തു. ഷാ ഫസൽ റ്റ്വീറ്റ് ചെയ്തത് ഇപ്രകാരമാണ് “ഇന്നലെ രാത്രി കശ്മീർ ഉറങ്ങിയിട്ടില്ല. നാളെ ജീവനോടെ ഉണരാൻ പറ്റുമോ എന്നറിയില്ല. ആളുകൾ അനങ്ങാൻ പോലും കൂട്ടാക്കുന്നില്ല. പൂഴ്ത്തിവെപ്പ് വ്യാപകമാവുന്നു. ഒരു ദുരന്തം ആസന്നമാവുന്നതിന്റെ പ്രതീതി ആണ് ഇവിടെ. കശ്മീർ സമാധാനമാണ് ആഗ്രഹിക്കുന്നത്.” കശ്മീർ ശാന്തമാണെന്നു കരുതാനാവില്ല. ഒരുപാടു കാര്യങ്ങൾ നടക്കുമ്പോൾ എന്താണെന്നോ എന്തിനാണെന്നോ അതിർത്തികലിൽ പോലും ധാരണയില്ലാത്തത്ര അപ്രവചനാത്മകമായ അന്തരീക്ഷമാണ് കശ്മീരിൽ നിലനിൽക്കുന്നത് .
ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയൽ പ്രകാരം സംഘപരിവാർ രാമക്ഷേത്ര നിർമാണം താത്കാലികമായി മാറ്റി വെച്ച് കശ്മീർ പ്രശ്നത്തിനാണ് മുൻതൂക്കം കൊടുക്കുന്നതിനു മനസ്സിലാവുന്നു .”രാമക്ഷേത്രത്തിനു പകരം പല്‍വാ ഭീകരാക്രമണമാണ് നിലവിൽ പ്രധാനം. ശക്തമായ സര്‍ക്കാരിന്‍റെ സ്വാധീനമാണ് കശ്മീർ ആവശ്യപ്പെടുന്നത്.”സാമ്ന എഴുതുന്നു . “രാമക്ഷേത്രം,യൂണിഫോം സിവിൽ കോഡ് എന്നീ വിഷയങ്ങളെക്കാളും കശ്മീർ പ്രശ്നത്തെ പ്രധാനമായി കണ്ടു ശക്തമായ സർക്കാരിന്റെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം”, എന്നും സാംന എഴുതുന്നു.
“ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അത്യധികം മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. നിരവധിയാളുകൾ മരിച്ചു. ഞങ്ങളത് നിൽക്കാനാണ് ആഗ്രഹിക്കുന്നത് .ഇന്ത്യക്ക് അൻപതോളം ജീവനുകൾ നഷ്ടമായി .കാശ്മീർ കാരണം ഇന്ത്യക്കും പാകിസ്താനുമിടയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാവുന്നു.”അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. പാകിസ്താന് നൽകി വന്നിരുന്ന 1.3 ബില്യൺ യുഎസ് ഡോളറിന്റെ ധനസഹായം പാകിസ്താൻ സഹകരണത്തിൽ കാണിക്കുന്ന അലംഭാവം കാരണം നിർത്തലാക്കുകയാണെന്നും ട്രംപ് പറഞ്ഞു.
പാകിസ്താൻ കരസേന മേധാവി ഇതിനിടെ നിയന്ത്രണ രേഖയിലെ സൈനിക മേഖല സന്ദർശിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട് ചെയ്തു. രാജ്യാതിർത്തിക്ക് മുകളിലൂടെ പാകിസ്താൻ ഫൈറ്റർ F16s ഫൈറ്റർ ജെറ്റുകൾ നിരന്തര നിരീക്ഷണം നടത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നു. ”അതിർത്തി കേന്ദ്രീകരിച്ച് പാകിസ്താൻ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങൾ വിമാനങ്ങളിൽ നിന്നു പുറപ്പെടുവിക്കുന്ന സോണിക് ബൂം എന്നു വിളിക്കപ്പെടുന്ന ശബ്ദങ്ങൾ ജനങ്ങളിൽ യുദ്ധസഹജമായ സാഹചര്യം സൃഷ്ടിക്കുകയും ആളുകൾ സോഷ്യൽ മീഡിയയിലൂടെ യുദ്ധം ഉണ്ടായേക്കാമെന്ന ഭയം പ്രചരിപ്പിക്കുകയും ചെയ്യുന്നു”. ഇത്തരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുമ്പോൾ ഇങ്ങനെയുള്ള ഫൈറ്റർ ജെറ്റ് ഓപ്പറേഷനുകൾ യുദ്ധ തയ്യാറെടുപ്പിന്റെയും പ്രതിരോധത്തിന്റെയും ഭാഗമാണെന്നും സാധാരണമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട് .ഇന്ത്യയും കൃത്യമായ സൈനിക തിരഞ്ഞെടുപ്പുകൾ നടത്തി വരികയാണ്. പാക് അധിനിവേശ കാശ്മീർ നിവാസികൾക്ക് രാത്രിയിൽ അനാവശ്യ ലൈറ്റുകൾ ഉപയോഗിക്കരുതെന്നും കൂട്ടം കൂടി നിൽക്കരുതെന്നും തുടങ്ങി ധാരാളം നിർദ്ദേശങ്ങൾ പാകിസ്താൻ മുന്നോട്ട് വെച്ചിട്ടുണ്ട് .
രാജസ്ഥാനിലെ ടോങ്കിൽ നടന്ന പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി “തങ്ങളുടെ പോരാട്ടം ഭീകരവാദത്തിനെതിരെയാണെന്നും കശ്മീരിനും കശ്മീരികൾക്കും വേണ്ടിയാണെന്നും” പ്രഖ്യാപിച്ചു.”വലിപ്പചെറുപ്പ ഭേദമില്ലാതെ തന്നെ ഇത്തരം ആക്രമങ്ങൾ അനുവദിക്കാനാവില്ല. കശ്മീർ യുവത ഭീകരവാദത്തിൻറെ ഇരകളാണ്. കശ്മീർ ഒന്നടങ്കം ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധത്തിനൊപ്പമാണ് ” പ്രധാനമന്ത്രി പറഞ്ഞു. 2018 ൽ നിരക്ഷരതയും,ദാരിദ്ര്യവും തുടച്ചു നീക്കാനുള്ള സഹകരണ സംസാരത്തിനിടയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാക്കുകൾ മോദി ഓർമിക്കുന്നു. “ഞാനൊരു പത്താന്റെ മകനാണ്.ഞാൻ വാക്കുപാലിക്കുന്നവനുമാണ്.” ഇത് അദ്ദേഹത്തിന്‍റെ വാക്കിന്‍റെ വില പരിശോധിക്കാനുള്ള സമയമാണ്. മോദി പറഞ്ഞു . കശ്മീർ സ്വാതന്ത്ര്യവാദികളെയും മോദി ആക്രമിച്ചു. “കശ്മീർ വിഘടനവാദികൾക്കെതിരെ സർക്കാർ നടപടികൾ ഇനിയുമുണ്ടാവും.ഇനിയും നിശ്ശബ്ദരായിരിക്കാൻ നമുക്ക് കഴിയില്ല. ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം.” പല്‍വാമ അക്രണത്തിന് നൂറു മണിക്കൂറിനുള്ളിൽ തന്നെ അക്രമകരികളെ അയക്കേണ്ടിടത്തേക്ക് അയച്ച ഇന്ത്യൻ ആർമിയിൽ താൻ സന്തുഷ്ടനാണെന്നും നീതി നടപ്പാക്കാൻ ഇന്ത്യ സജ്ജമാണെന്നും പട്ടാളക്കാരുടെ ആത്മധൈര്യത്തിൽ രാജ്യം വിശ്വാസമർപ്പിക്കുന്നുണ്ടെന്നും പറഞ്ഞ മോദി പാകിസ്താൻ ഇന്ത്യയുടെ സൈനിക നീക്കത്തിൽ അസ്വസ്ഥരാണെന്നും പറഞ്ഞു.