സ്വവർഗപ്രണയം അസുഖമാണ് എന്ന് പറയുന്നവർക്കാണ് മാനസികരോഗം – പൃഥ്വിരാജ്

By on

സ്വവർഗപ്രണയം രോഗമാണന്ന് പറയുന്നവർക്കാണ് മാനസികരോഗമെന്നും സ്വവർലൈംഗികത എന്നത് യാഥാർത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികൾ സമൂഹത്തിലുണ്ടെന്നും നടൻ പൃഥ്വിരാജ്.പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിനനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് ഒരിക്കൽ കൂടി ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള തന്‍റെ ഐക്യദാർഢ്യം വെളിപ്പെടുത്തിയത്. “മുംബൈ പോലീസ്” സിനിമ പൂർത്തിയാക്കിയത് പൃഥ്വിരാജിനെ മുന്നിൽ കണ്ടുകൊണ്ടാണന്ന, സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ആയാണ് പൃഥ്വിരാജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. മുംബൈ പൊലീസിലെ തന്‍റെ കഥാപാത്രം കണ്ടുപഴകിയ രീതിയിൽ നിന്ന് വേറിട്ട് സ്വവർഗാനുരാ​ഗത്തെ അവതരിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൃഥ്വിരാജിന്‍റെ വാക്കുകളിലേക്ക് :”എനിക്ക് ആ ക്ലൈമാക്സ് (മുംബൈ പോലീസ്) ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മൾ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികൾ സമൂഹത്തിലുണ്ട്. സ്വവർഗലൈംഗികത യാഥാർത്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവർക്കാണ് മാനസിക രോഗം. നമ്മൾ സിനിമയിൽ കണ്ട് പരിചയിച്ച ഒരു സ്റ്റിരിയോടൈപ്പുണ്ട്. ‘മുംബൈ പോലീസ്’ എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണന്ന് വച്ചാൽ ആന്‍റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പോലീസുകാരനെ മുഴുനീള സിനിമയിൽ കൊണ്ടുവന്നിട്ട് അയാൾ ഒരു ഹോമോസെക്സ്വൽ എന്ന് പറയുന്നതാണ്. എനിക്ക് അതൊരു ഔട്ട് സ്റ്റാൻഡിങ് റ്റ്വിസ്റ്റായിട്ടാണ് തോന്നിയത്. ഇപ്പോഴും മുംബൈയിലും ഡൽഹിയിലുമൊക്കെ പോകുമ്പോൾ അവിടുത്തെ ഫിലിംമേക്കേഴ്സൊക്കെ ആദ്യം സംസാരിക്കുന്നത് ‘മുംബൈ പോലീസിനെ’ക്കുറിച്ചാണ്. റോഷൻ ആൻഡ്രൂസിന്‍റെ ‘കായംകുളം കൊച്ചുണ്ണി’ എനിക്ക് കാണാൻ പറ്റിയിട്ടില്ല. പക്ഷേ അതൊഴിച്ച് നിർത്തിയാൽ റോഷൻ ആൻഡ്രൂസിന്‍റെ ബെസ്റ്റ് ഫിലിമാണ് മുംബൈ പോലീസ്. റോഷൻ എന്ന ഫിലിംമേക്കറുടെ ട്രൂ പൊട്ടൻഷ്യൽ ഷോക്കേസ് ചെയ്ത സിനിമയാണത്”-


Read More Related Articles