ന്യൂസ് ആങ്കർ മുസ്ലിം ആണെന്നറിഞ്ഞപ്പോൾ ചർച്ചയിൽ കണ്ണ് പൊത്തിപ്പിടിച്ച് ‘ഹം ഹിന്ദു’ സ്ഥാപകൻ
തത്സമയ റ്റെലിവിഷൻ ചർച്ചാ പരിപാടിക്കിടെ മുസ്ലിം ആങ്കറെ കാണാതിരിക്കാൻ കണ്ണ് പൊത്തിപ്പിടിച്ച് ‘ഹം ഹിന്ദു’ എന്ന ഹിന്ദുത്വ സംഘടനയുടെ സ്ഥാപകൻ അജയ് ഗൗതം. സൊമാറ്റോ ഡെലിവറി ജീവനക്കാരൻ മുസ്ലിം ആണെന്നറിഞ്ഞപ്പോൾ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ക്യാൻസൽ ചെയ്ത നരേന്ദ്ര മോദി ആരാധകന്‍റെ നടപടി ചർച്ച ചെയ്ത പരിപാടിക്കിടയിലാണ് സംഭവം. ന്യൂസ് 24 എന്ന ചാനലിന്‍റെ ചർച്ചയിലാണ് അജയ് ഗൗതം അവതാരകന്‍റെ പേര് പറഞ്ഞതിന് പിന്നാലെ കണ്ണ് പൊത്തിപ്പിടിച്ചത്.
ഖാലിദ് എന്ന ആങ്കറിനു നേരെയാണ് അജയ് ഗൗതം കണ്ണ് പൊത്തിപ്പിടിച്ചത്. ”നിങ്ങളെ കാണാതിരിക്കാൻ അയാൾ കണ്ണ് പൊത്തിപ്പിടിച്ചിട്ടുണ്ട് എന്നാൽ ഖാലിദ് നിങ്ങൾ അതിനെപ്പറ്റി വിഷമിക്കേണ്ട” എന്ന് ചർച്ചയുടെ അവതാരകൻ പറയുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. അജയ് ഗൗതമിനെ ഇനി ചർച്ചകളിലേക്ക് ക്ഷണിക്കില്ല എന്ന് ചാനൽ തീരുമാനിച്ചിട്ടുണ്ട്.