ചരിത്രത്തിലാദ്യമായി രാജ്യത്ത് ഡീസൽ വില പെട്രോളിനെ മറികടന്നു

By on

ഇന്ത്യയില്‍ ആദ്യമായി ഡീസൽ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാൾ വില ഡീസലിന് രേഖപ്പെടുത്തിയത്. പെട്രോള്‍ ലിറ്ററിന് 80 രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഇന്നലെ ഭൂവന്വശറിൽ രേഖപ്പെടുത്തിയ ഇന്ധന വില. 13 പൈസയുടെ വർദ്ധനവാണ് പെട്രോളിനെ അപേക്ഷിച്ച് ഡീസലിന് രേഖപ്പെടുത്തിയത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഇവിടെ ഈടാക്കുന്നത്. 26 ശതമാനമാണ് ഒഡീഷ പെട്രോളിനും ഡീസലിനും ഈടാക്കുന്ന വാറ്റ്. വിലവര്‍ധനവ് കാരണം ഡീസല്‍ വില്‍പനയില്‍ കുറവ് വന്നിട്ടുള്ളതായി കച്ചവടക്കാര്‍ വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റ വികലമായ നയങ്ങളാണ് ഇത്തരം അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് ഒഡീഷ ധനമന്ത്രി എസ്.ബി ബെഹ്‌റ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരും ഇന്ധന കമ്പനികളും തമ്മില്‍ ഇക്കാര്യത്തില്‍ തന്ത്രപരമായ ധാരണകളുണ്ടെന്നും ബെഹ്‌റ പറഞ്ഞു.


Read More Related Articles