ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്‍കിയ വൈദികന്‍ കൊല്ലപ്പെട്ടു; വിഷം ഉള്ളില്‍ ചെന്നെന്ന് നിഗമനം

By on
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഫ്രാങ്കോ മുളക്കലിനെതിരെ മൊഴിനല്‍കിയ വൈദികന്‍ മരിച്ച നിലയില്‍. ജലന്ധര്‍ ദസുവയിലെ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്.  മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈദികന്‍ ഇടവക പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. കന്യാസ്ത്രീ ബലാത്സംഗക്കേസില്‍ ഫ്രാങ്കോ മുളക്കലിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച വൈദികനായിരുന്നു കാട്ടുതറ. ഫ്രാങ്കോക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കന്യാസ്ത്രീകള്‍ക്ക് ഇദ്ദേഹം ഉറച്ച പിന്തുണയും നല്‍കിയിരുന്നു. ഇന്നലെ വരെ ഇടവകയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന വൈദികനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
മരണത്തില്‍ സംശയമുണ്ടെന്ന് വൈദികന്‍റെ സഹോദരന്‍ ജോസ് കാട്ടുതറ പറയുന്നു. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് ഒപ്പം നിന്നതിന് സഭാ അധികാരികള്‍ തന്നെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതായി കുര്യോക്കോസ് കാട്ടുതറ നേരത്തെ വെളിപ്പെടുത്തിയിരുന്നു.  ബിഷപ് ഫ്രാങ്കോയ്ക്കെതിരെയുള്ള പരാതിയുമായി സഹോദരിമാര്‍ എന്നെ സമീപിച്ചിരുന്നു.
”ബിഷപ്പിനെ ഭയന്ന് അവര്‍ കേരളാ പൊലീസിനെ സമീപിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനെതിരെ സംസാരിച്ചാല്‍ എനിക്ക് എന്തു സംഭവിക്കുമെന്ന് ഭയമുണ്ട് ”
എന്ന് മാതൃഭൂമിയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ വൈദികന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കുര്യാക്കോസ് കാട്ടുതറ അറുപത് വയസ് പിന്നിട്ടി ആളാണെന്നാണ് മനസിലാക്കുന്നതെന്നാണ് ഡിവൈഎസ്പി സുഭാഷ് വൈക്കം പ്രതികരിച്ചത്.

Read More Related Articles