റിലയൻസിനെ പങ്കാളിയാക്കാൻ റഫാൽ കരാറിൽ ‘നിർബന്ധ’വ്യവസ്ഥ; ഡാസ്സൂ രേഖ പുറത്ത് വിട്ട് മീഡിയ പാർട്

By on

മോദി സർക്കാർ ഫ്രഞ്ച് വിമാനക്കമ്പനിയായ ഡാസ്സൂവുമായി (Dassault) ഉണ്ടാക്കിയ റഫാൽ കരാർ അഴിമതിയുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റഫാൽ കരാറിൽ റിലയൻസിനെ നിർബന്ധമായും പങ്കാളിയാക്കണമെന്ന വ്യവസ്ഥ ഇന്ത്യ മുന്നോട്ട് വച്ചിരുന്നതായി ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട് കണ്ടെത്തി. ഡാസ്സൂ ഏവിയേഷനിൽ നിന്നും ലഭിച്ച രേഖയിൽ നിന്നാണ് മോദി സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡിനെ ഒഴിവാക്കി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ കരാറിൽ പങ്കാളിയാക്കിയത് നിർബന്ധിത വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വെളിവായത്.

ഡാസ്സൂവുമായി കരാറിൽ ഏർപ്പെടണമെങ്കിൽ‌ റിലയൻസിനെ പങ്കാളിയാക്കണമെന്ന ‘അടിയന്തിരവും നിർബന്ധിതവുമായ’ വ്യവസ്ഥയാണ് മോദി സർക്കാർ മുന്നോട്ട് വച്ചത്. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് റിലയൻസ് കരാറിൽ പങ്കാളിയായതെന്ന് നേരത്തെ ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒലോന്ദ് പറഞ്ഞത് ഇന്ത്യയിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. വിദേശ വിമാനകമ്പനിയാണ് റിലയൻസിനെ തെരഞ്ഞെടുത്തതെന്നായിരുന്നു മോദിയുടെയും പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെയും റിലയൻസിന്റെയും നിലപാട്. 58,000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണു ഫ്രാൻസുമായി ഇന്ത്യ കരാറൊപ്പിട്ടത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ ത്രിദിന സന്ദർശനത്തിനായി ഫ്രാൻസിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണു വിവരം പുറത്തായത്


Read More Related Articles