ഒമാനിൽ മിന്നൽ പ്രളയത്തിൽ ഇന്ത്യൻ കുടുംബത്തിലെ നവജാതശിശുവിനെ അടക്കം കാണാതായി; തെരച്ചിൽ തുടരുന്നു

By on

ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യൻ കുടുംബത്തിലെ ആറ് പേർ ഒലിച്ചു പോയി. ഇവർ സഞ്ചരിച്ചിരുന്ന കാർ വാദി ബനീ ഖാലിദിൽ വെച്ച് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒലിച്ചു പോവുകയായിരുന്നു.കുട്ടികളുടെ പിതാവ് സർദാർ ഫസൽ അഹമദ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.

പനയിൽ പിടിച്ചാണ് ഫസൽ അഹമദ് ഒഴുക്കിൽ നിന്നും രക്ഷപ്പെട്ടത്. ഫസലിന്‍റെ പിതാവ് ഖാൻ, മാതാവ് ഷബ്ന, ഭാര്യ ആർഷി, നാലുവയസുകാരിയായ മകൾ സിദ്ര, രണ്ട് വയസുകാരനായ മകൻ സെയ്ദ്, 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

Sardar Fasal Ahmed

ഒമാനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന സർദാർ ഫസൽ അഹ്മദും കുടുംബവും കുട്ടിയുടെ ജനനം ആഘോ‌ഷിക്കാനാണ് ഒമാനിലെത്തിയത്. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഒഴുക്കിൽപ്പെട്ടവരെക്കുറിച്ച് ഇത് വരെ ഒരു വിവരവും ഇല്ല. ഇന്നലെയും ഇന്നുമായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒഴുക്കിൽ പെട്ട ആറ് പേരും മരിച്ചിട്ടുണ്ടാവും എന്നാണ് അധികൃതരുടെ നിഗമനം.


Read More Related Articles