എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആദിവാസി വിദ്യാര്‍ത്ഥിനി വൈഷ്ണവിയ്ക്ക് സഹായവുമായി പ്രവാസി വ്യവസായി

By on

എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആദിവാസി വിദ്യാര്‍ത്ഥിനിയ്ക്ക് വീട്ടിലെത്തി അഭിനന്ദനവും ധനസഹായവും അര്‍പ്പിച്ച് പ്രവാസി വ്യവസായി അന്‍വര്‍ അബ്ദുള്ള. ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വൈഷ്ണവി ബാലകൃഷ്ണനാണ് 2018-2019 അധ്യയനവർഷത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി പത്താം തരം പാസായത്.

വൈഷ്ണവിയുടെ വീട്ടിലെത്തിയാണ് ഒമാനിലെ റ്റെക്നോസാറ്റ് മേധാവി അന്‍വര്‍ അബ്ദുള്ള ധനസഹായം നല്‍കിയത്. ഖത്തറിലും വ്യവസായമുള്ള അന്‍വര്‍ അബ്ദുള്ള തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയാണ്.


Read More Related Articles