വിദ്യാര്‍ത്ഥികള്‍ പുതിയ ജനാധിപത്യത്തിന്‍റെ താരോദയങ്ങളാണ്: ഇര്‍ഫാന്‍ അഹമ്മദ്

By on

കോഴിക്കോട്: ഇന്ത്യയില്‍ രൂപപ്പെട്ട പുതിയ ജനാധിപത്യത്തിന്‍റെ താരോദയങ്ങളാണ് വിദ്യാര്‍ത്ഥികളെന്ന് പ്രമുഖ ചരിത്രകാരനും ജര്‍മ്മനിയിലെ മാക്സ്പ്ലാങ്ക് യൂണിവേഴ്സിറ്റിയില്‍ ഗവേ ഷകനുമായ പ്രൊഫ. ഇര്‍ഫാവന്‍ അഹമ്മദ്. എസ്.ഐ.ഒ യും കാമ്പസ് എലൈവും സംയുക്തമായി കോഴിക്കോട് ആസ്പിന്‍ കോര്‍ട്യാഡില്‍  സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്‍റ് റെസിസ്റ്റന്സിന്‍റെ ഉദ്ഘാടന വേദിയില്‍  അദ്ദേഹം.
പൗരത്വഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്‍റെ ദേശീയ മുഖങ്ങളായ ജാമിഅ മില്ലിയ ഇസ്ലാമിയ്യയിലെ ആയിശ റെന്ന, ലദീദ ഫര്‍സാന, ഷഹീന്‍ അബ്ദുല്ല എന്നിവര്‍ പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞു കൊണ്ട് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭരണഘടനയുടെ നിലനില്‍പ്പിനും പൗരത്വ ബില്ലിനുമെതിരെ സമാന്തരമായിട്ട് തന്നെയാണ് സമരം നടക്കുന്നതെന്നും ഇന്ത്യയിലെ പൗരന്മാരെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് – ബിജെപി സംവിധാനങ്ങളെല്ലാം താഴെ ഇറങ്ങാതെ സമരം നിലക്കില്ല എന്നും ഷഹീന്‍ അഭിപ്രായപ്പെട്ടു. കാലങ്ങളായി മുസ്ലിം യുവത്വവും സമൂഹവും അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനെ ബാക്കി പത്രമാണ് ഈ സമരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയ്ക്കെതിരെ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍  നിലപാടിനോട് ബഹുമാനമുള്ളപ്പോള്‍ തന്നെ യു.എ.പി.എ വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ജമാഅത്തെ ഇസ് ലാമി ദേശീയ ജനറല്‍ സെക്രട്ടറി ടി ആരിഫലി അഭിപ്രായപ്പെട്ടു. അലനോടും താഹയോടും യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ അടക്കപ്പെട്ട നിരവധി പേരോടും ഐക്യപ്പെട്ടു കൊണ്ടുമാണ് ഈ സമരം മുന്നോട്ട് പോകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സമരങ്ങള്‍ക്കുള്ള ഐക്യദാര്‍ഡ്യം തന്നെയാണ് ഈ ഫെസ്റ്റിവലെന്നും എന്‍ ആര്‍ സിയ്ക്കും സി എ. എ ക്കും എതിരെ നിലനിന്നതിന്റെ പേരില്‍ രാജ്യത്തിനകത്തു തടവിലാക്കപ്പെട്ട ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ള വിപ്ലവ പോരാളികള്‍ക്ക്  പിന്തുണ നല്കുന്നു എന്ന് ഫെസ്റിവലിന്‍റെ അധ്യക്ഷന്‍ സാലിഹ് കോട്ടപ്പള്ളി പറഞ്ഞു.
ഉദ്ഘാടന സെഷനില്‍ കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സന്ന ഇര്‍ഷാദ് മട്ടൂ, ജമാഅത്തെ ഇ്സ്ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി. ആരിഫലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, എന്നിവര്‍ സംസാരിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ ഇര്‍ഫാന്‍ അഹമ്മദ്, സന ഇര്‍ഷാദ് മട്ടൂ, ശൈഖ് യൂസുഫ് ബാബ, ഡോ. ബാങ്ക്യ ഭുക്യ, ഡോ.ജെനീ റൊവീന, പ്രൊ. എം.ടി ഹാനി ബാബു , ഗ്രെയ്സ് ബാനു, ഡോബി രവി ചന്ദ്രന്‍, മഗ്ളൂ ശ്രീധര്‍, കെ.കെ കൊച്ച്, ഹെബ അഹ്മദ് തുടങ്ങി നൂറോളം വൈജ്ഞാനിക അന്വേഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും  കലാകാരന്മാരും വ്യത്യസ്ത സെഷനുകളിലായി സംവദിക്കും. ചെറുത്തുനില്‍പ്പ്, ആശയങ്ങള്‍, ആഘോഷം എന്നീ മൂന്ന് പ്രമേയങ്ങളെ കേന്ദ്രമാക്കിയാണ് പരിപാടി.


Read More Related Articles