ശബരിമലയിൽ ഉണ്ടായത് ‘ആചാരപരമായ ദുരന്തമെന്ന്’ ഐജി ശ്രീജിത്; യുവതികൾക്ക് ദർശനം ഒരുക്കാൻ തന്ത്രി തയ്യാറായില്ല
ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചിട്ടും അവർക്ക് ക്ഷേത്ര സന്ദർശനം നടത്താൻ കഴിയാതിരുന്നത് ആചാരപരമായ ദുരന്തമാണെന്ന് ഐജി എസ് ശ്രീജിത്. ഞങ്ങൾ അവരെ സുരക്ഷിതമായ ക്ഷേത്രം വരെ എത്തിച്ചു. എന്നിട്ടും തന്ത്രിയുടെ അനുമതി ഇല്ലാത്തതിനാൽ ദർശനം നടത്താൻ കഴിഞ്ഞില്ല. അവർക്ക് എന്ത് സുരക്ഷയും നൽകാൻ ഞങ്ങൾ തയ്യാറാണ്. ശ്രീജിത് പറഞ്ഞു. പെൺകുട്ടികളുമായി ക്ഷേത്ര പരിസരത്ത് എത്തിയ തങ്ങളോട് അവർ ക്ഷേത്രത്തിൽ കയറിയാൽ ക്ഷേത്രം അടയ്ക്കുമെന്നാണ് തന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
It’s a ritualistic disaster. We took them up to temple & gave them protection but ‘darshan’ is something which can be done with consent of priest. We will give them (journalist Kavitha Jakkal&woman activist Rehana Fatima) whatever protection they want: Kerala IG S Sreejith (2/2) pic.twitter.com/YleAGTQbcj
— ANI (@ANI) 19 October 2018
ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതാ ജക്കാള്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയും മോഡലുമായ രഹ്ന ഫാത്തിമ എന്നിവരാണ് ഇന്ന് ശബരിമലയില്‍ കനത്ത പൊലീസ് കാവലില്‍ മലകയറിയത്. സ്ത്രീകള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി വിധിയ്ക്ക് ശേഷം നിയമപരമായി ശബരിമലയില്‍ പ്രവേശിക്കുന്ന ആദ്യ സ്ത്രീകളാണ് രഹ്നയും കവിതയും.