“അഞ്ജന ഹരീഷിന്‍റെ സ്ഥാപനവല്‍കൃത കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്, സുഹൃത്തുക്കള്‍ക്കെതിരായ മാധ്യമവേട്ട അവസാനിപ്പിക്കുക”; സംയുക്ത പ്രസ്താവന
മെയ് 13ന് ഗോവയില്‍ ആത്മഹത്യ ചെയ്ത ക്വീര്‍ വിദ്യാര്‍ത്ഥിനി അഞ്ജന ഹരീഷിന്‍റെ സ്ഥാപനവല്‍കൃത കൊലപാതകത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന. അഞ്ജനയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരായ ക്വീര്‍ഫോബിക് പ്രചരണങ്ങളും സാമൂഹ്യ ബഹിഷ്കരണാഹ്വാനങ്ങളും മാധ്യമ വേട്ടയും വിദ്വേഷ പ്രചരണങ്ങളും അവസാനിപ്പിക്കണമെന്നും ഇവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അഞ്ജന കൊലചെയ്യപ്പെട്ടതാണ് എന്നും സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കൊലപാതകത്തിന് തൊട്ടുമുമ്പ് ‘ലെെംഗികമായി ഉപയോഗിക്കപ്പെട്ടിരുന്നു’ എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണങ്ങളുയരുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധമായി നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഗോവന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. അഞ്ജന ലഹരിക്ക് അടിപ്പെട്ടിരുന്നതുകൊണ്ടാണ് കോയമ്പത്തൂരില്‍ ചികിത്സയ്ക്ക് കൊണ്ടുപോയത് എന്നും മകള്‍ ആത്മഹത്യ ചെയ്യില്ല എന്ന് അമ്മ മിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം.
ക്വീര്‍ വ്യക്തിയായ അഞ്ജന ഹരീഷ് എന്ന ചിന്നു സുൾഫീക്കറിന്റെ സ്ഥാപനവൽകൃത കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. വസ്തുതാപരവും സുതാര്യവും സ്വതന്ത്രവും നീതിപൂർവവുമായ ബാഹ്യസ്വാധീനങ്ങൾക്കു വഴങ്ങാത്ത അന്വേഷണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
സമൂഹത്തിൽ ആഴത്തിൽ വേരോടിയ ക്വിയർ ഫോബിയക്കെതിരെയും മറ്റനവധി വിവേചനങ്ങൾക്കെതിരെയും ലൈംഗിക ന്യൂനപക്ഷ സമുദായങ്ങൾ രാഷ്ട്രീയ – നിയമനിർമാണ മേഖലയിൽ പോരാടുന്ന സന്ദർഭമാണിത്. ഷെൽട്ടർ ഹോം അടക്കമുള്ള സാമൂഹിക സുരക്ഷയുടെ പല മാർഗങ്ങൾ തേടി സമരവും നടത്തുന്നുണ്ട്. എന്നാൽ അത്തരം മുൻഗണനകളെ മുഴുവൻ അട്ടിമറിച്ചാണ് ഇപ്പോൾ പ്രചാരണങ്ങൾ വികസിക്കുന്നത്.
നിഷ്പക്ഷമായ അന്വേഷണങ്ങളെ മറികടന്നുകൊണ്ട് അഞ്ജനയുടെ സുഹൃത്തുക്കളായ ഗാർഗി, നസീമ, ശബരി, ആതിര, സുൾഫത്ത് തുടങ്ങിയവർക്കെതിരെ നടക്കുന്ന ആൾക്കൂട്ട വിചാരണയും സാമൂഹിക ബഹിഷ്കരണാഹ്വാനവും മാധ്യമ വേട്ടയും ജനാധിപത്യ മര്യാദയോ നീതിയുടെ താൽപര്യത്തിന്റെ ഭാഗമോ അല്ല.
ക്വിയർ – ബഹുജൻ – മുസ്‌ലിം – ഫെമിനിസ്റ്റ് സാമൂഹിക സ്ഥാനങ്ങളിൽ രാഷ്ട്രീയപരമായി നിൽക്കുന്ന ഗാർഗിയും നസീമയും ഡിസബിലിറ്റി റൈറ്റ്സ് ആക്ടിവിസ്റ്റായ ശബരിയും ദലിത് വിദ്യാർഥിയായ ആതിരയും ക്വിയർ മുസ്‌ലിം രാഷ്ട്രീയമുള്ള സുൾഫത്തും വ്യക്തികൾ എന്ന നിലക്കും രാഷ്ട്രീയ – സാമുദായിക നിലപാടിന്റെ പേരിലും കടുത്ത അവഹേളനത്തിനും വിദ്വേഷ പ്രചാരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു. നേരത്തേയും ഇത്തരം ആൾകൂട്ട വിചാരണക്കും വ്യക്തിഹത്യക്കും വിധേയരായവരാണിവർ. ഈ സംഭവത്തെ മുൻനിർത്തി ക്വിയർ കമ്യൂണിറ്റിയെപ്പറ്റി സവിശേഷ മുൻവിധികളും വെറുപ്പും വ്യാപകമായി വികസിക്കുന്നു.
വ്യാജ പ്രചാരണം നടത്തുന്ന സംഘപരിവാർ അനുകൂല പ്രവർത്തകരും മാധ്യമങ്ങളും ഹോമോഫോബിയയും ഇസ്‌ലാമോഫോബിയയുമാണ് പ്രചരിപ്പിക്കുന്നത്. ക്വിയർ രാഷ്ട്രീയ ഉള്ളടക്കമുള്ള സ്വതന്ത്ര കൂട്ടായ്മകൾക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ അവർ നിരന്തരം പ്രചരിപ്പിക്കുന്നു.
എന്നാൽ ഇതേ ക്യാമ്പയിൻ ഏറ്റെടുക്കുന്ന ഒരു വിഭാഗം എസ്എഫ്ഐ പ്രവർത്തകർ പ്രതികാര ബുദ്ധിയോടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹോമോഫോബിയയുടെ പ്രചാരകരായ ഭൂരിപക്ഷവാദികളുടെ അധികാരമാണ് ഇതിലൂടെ നിരന്തരം പുറത്തു വരുന്നത്. ഇടതു പാർട്ടികളുടെ സവിശേഷ സദാചാരബോധത്തെ മുൻനിർത്തി വ്യത്യസ്തരെയും വിമതരെയും പഴിചാരാനും വ്യക്തിഹത്യ നടത്താനുമാണ് അവർ ശ്രമിക്കുന്നത്.
വ്യത്യസ്ത രാഷ്ട്രീയമുള്ള വ്യക്തികളുടെ സ്വകാര്യതയെയും വ്യക്തി അവകാശങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന തരത്തിലുള്ള പ്രചാരണം ഫാസിസത്തിന്റെ ഉൽപന്നമാണ്. ഇതേറ്റെടുത്ത ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങൾ സ്ഥാപിത താൽപര്യത്തിന്റെ ഭാഗമായി സാമൂഹിക മുൻവിധികളുടെ പ്രചാരകരാകുകയും ചെയ്യുന്നു.
ഇതിലൂടെ ക്വിയർ, ദലിത് ബഹുജൻ, മുസ്‌ലിം, ഡിസബിലിറ്റി റൈറ്റ്സ് രാഷ്ട്രീയമുള്ള വ്യക്തികൾ വിദ്വേഷവും വെറുപ്പും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിന്റെയും ബഹുവിധ മാനങ്ങളുള്ള ഹിംസയുടെയും ബഹിഷ്കരണത്തിന്റെയും ലക്ഷ്യമായിത്തീരുന്നു.
ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഞങ്ങൾ ആവശ്യപ്പെടുകയാണ്:
ഒന്ന്) രാഷ്ട്രീയ വിയോജിപ്പുകളെ സംവാദാത്മകമായി കാണാൻ തയ്യാറാവണം. പൊതു സംവാദങ്ങളിൽ വിചാരണയുടെയുടെയും ഭീഷണിയുടെയും ഭാഷ കയ്യൊഴിയാനും വ്യത്യസ്തതകൾക്ക് ഇടമുള്ള ജനാധിപത്യ വിമർശന സംസ്കാരം വികസിപ്പിക്കാനും കഴിയണം.
രണ്ട്) നിയമപരമായ അന്വേഷണത്തിനും വിചാരണക്കും മുന്നേ ഗാർഗി, നസീമ, ശബരി, ആതിര, സുൾഫത്ത് തുടങ്ങിയ വ്യക്തികളെ കേന്ദ്രീകരിച്ചു നടക്കുന്ന സൈബർ ആൾക്കൂട്ട വിചാരണയും വ്യാജ പ്രചാരണങ്ങളും മാധ്യമ വേട്ടയും നിർത്തിവെക്കണം.
മൂന്ന്) അഞ്ജന തന്റെ തുറന്നു പറച്ചിലിൽ വ്യക്തമാക്കിയതു പോലെ ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട് പോലുള്ള ഹിന്ദുത്വ സംഘടനകൾ ചികിത്സ എന്ന പേരിൽ നടത്തുന്ന സെക്ഷ്വൽ ഓറിയന്റേഷൻ കൺവേർഷൻ തെറാപ്പി കേന്ദ്രങ്ങളെ പറ്റി വിശദമായി അന്വേഷിക്കണം. അത്തരം കേന്ദ്രങ്ങൾ അടച്ചു പൂട്ടാനുള്ള നടപടികൾ സ്വീകരിക്കണം.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ
1. ദീപ വാസുദേവൻ
2. കെ.ആർ. മീര
3. ശീതൾ ശ്യാം
4. കെ.കെ. ബാബുരാജ്
5. ജെ. ദേവിക
6. വിനീത വിജയൻ
7. ഹർഷദ്
8. സുഹാസ്
9. നാരായണൻ എം. ശങ്കരൻ
10. ഒ.കെ. സന്തോഷ്
11. ഷീബ കെ.എം
12. അരുൺ അശോകൻ
13. മുഹ്‌സിൻ പരാരി
14. എ.എസ്. അജിത്കുമാർ
15. ജോളി ചിറയത്ത്
16. ബാബുരാജ് ഭഗവതി
17. ശ്രുതീഷ് കണ്ണാടി
18. അലീന ആകാശമിഠായി
19. ജോൺസൺ ജോസഫ്
20. ജി. ഉഷാകുമാരി
21. ഗോപാൽ മേനോൻ
22. മൈത്രി പ്രസാദ് ഏലിയാമ്മ
23. രജിദേവ്.ബി
24. ലദീദ ഫർസാന
25. അനൂപ് വി.ആർ
26. ആനന്ദൻ പൊക്കുടൻ
27. ധന്യ മാധവ്
28. നിംനഗ കെ.
29. അനീസ് നാടോടി
30. ലാലി പി.എം
31. സുനന്ദൻ കെ.എൻ
32. ലക്ഷ്മി മരക്കാർ
33. ഡെന്നി ലൂസി തോമസ്
34. എം.എച്ച്. ഇല്യാസ്
35. കെ. അഷ്റഫ്
36. ഷൈമ പി.
37. ഓഗസ്റ്റ് സെബാസ്റ്റ്യൻ
38. സമീർ ബിൻസി
39. അമൃത ബർസ
40. റഈസ് ഹിദായ
41. ആഭ മുരളീധരൻ
42. അബ്ദുൽ കരീം യു.കെ
43. സുദീപ് കെ.എസ്
44. ഡോ. ഔസാഫ് അഹ്സൻ
45. സുനിൽ കൊയിലേര്യൻ
46. വിനിൽ പോൾ
47. വർഷ ബഷീർ
48. നിഷ ടി.
49. സവാദ് റഹ്‌മാൻ ഇബ്നു സുഹ്‌റ
50. ഉമ്മുൽ ഫായിസ
51. അഡ്വ. ശാരിക പള്ളത്ത്
52. സുഹൈൽ എടക്കര
53. ശ്രീകൃഷ്ണൻ കെ.പി.
54. സാദിഖ് പി.കെ
55. കെ. സന്തോഷ് കുമാർ
56. മീനു സി.വി.
57. മുഹമ്മദ് ഉനൈസ്
58. സ്വാതി മണലോടി പറമ്പിൽ
59. അഫ്താബ് ഇല്ലത്ത്
60. തംജീദ് ത്വാഹാ
61. അജയകുമാർ വി.ബി
62. സി.കെ. അബ്ദുൽ അസീസ്
63. കമാൽ വേങ്ങര
64. ബാസിൽ ഇസ്‌ലാം
65. കെ.പി. ഫാത്തിമ ഷെറിൻ
66. അനൂപ് മോഹൻ
67. അബ്ദുൽ ബാസിത് എം.എ
68. റിയാസ് ആമി അബ്ദുള്ള
69. അസ്‌നിയ ആഷ്‌മിൻ
70. എ.എം. നദ്‌വി
71. പ്രശാന്ത് സുബ്രഹ്മണ്യൻ
72. നാസർ മാലിക്ക്
73. എം. നൗഷാദ്
74. ലുക്മാനുൽ ഹകീം
75. തൗഫീഖ് കെ.
76. റൂമി ഹരീഷ്
77. ശബീബ് മമ്പാട്
78. സുനിൽ മോഹൻ ആർ.
79. അബ്ദുൽ റഹ്‌മാൻ ഒ.എം
80. നോയൽ മറിയം ജോർജ്
81. സുഹൈൽ അബ്ദുൽ ഹമീദ്
82. ജബ്ബാർ ചുങ്കത്തറ
83. രാജശ്രീ രാജു
84. ജാസ്മിൻ പി.കെ
85. ജാനകി രാവൺ
86. അഡ്വ. സി.അഹമ്മദ് ഫായിസ്
87. ബാലമോഹൻ എം.കെ
88. അശ്വതി സി.എം
89. യു.എം. മുഖ്താർ
90. റഹ്‌മ സുൽത്താന എൻ.
91. അഫീഫ് അഹ്‌മദ്
92. ഷാഹിദ് ഇക്ബാൽ
93. അബ്ദുൽ ബാസിത് പി.കെ
94. നേഹ അയ്യൂബ്
95. ഉമർ ഫർഹാൻ സി.എച്ച്
96. ശബാസ് ഫാത്തിമ
97. നൂർജഹാൻ
98. സിനാനു മുഹമ്മദ്
99. പ്രസീദ സുജാത
100. അനന്യ കുമാരി അലക്‌സ്
101. മർവ എം.
102. ദിനു വെയിൽ
103. കവിത എസ്.
104. ലാസിം യൂസുഫ്
105. മൃദുലാ ദേവി ശശിധരൻ
106. മായാ പ്രമോദ്
107. നഹ്‌ല മുഹമ്മദ് കെ.ടി
108. ഷമീർ കെ.എസ്
109. അബ്ദുൽ ബാസിത് പി.കെ
110. മുജീബ് റഹ്‌മാൻ