എല്ലാം മാധ്യമങ്ങളുടെ കുറ്റം; ബന്ധുവിനെ അഭിനന്ദിക്കുകയാണ് വേണ്ടത്: ജലീൽ

By on

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി കെ. ടി ജലീൽ. ബന്ധു നിയമനത്തെ സംബന്ധിച്ച അന്വേഷണം മാധ്യമങ്ങൾക്ക് നടത്താമെന്നും മാധ്യമങ്ങളാണിപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഭിമുഖത്തില്‍ പങ്കെടുത്ത ലീഗ് അനുഭാവിക്ക് പോലും തന്നെ അവഗണിച്ചു എന്ന പരാതിയില്ല.  മൂന്നാം ഏജന്‍സിയെ കൊണ്ടുള്ള അന്വേഷണം മാധ്യമങ്ങള്‍ക്ക് നടത്താം. മാധ്യമങ്ങളാണ് യോഗ്യതകള്‍ പോലും തീരുമാനിക്കുന്നത്. ഈ പദവിയിലേക്ക് സ്ഥിരനിയമനം നടത്താന്‍ കഴിയില്ല. ഏതെങ്കിലും ആളുകളെ ഈ പദവിയിലേക്ക് നിയമിക്കാനും കഴിയില്ലന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബാങ്കിൽ 1,10,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾ 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ വേണ്ടി വരുമ്പോള്‍ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടിയ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്ന് വെച്ചാണ് അദീപ് ഈ ജോലി സ്വീകരിച്ചത്. ഇത് ബന്ധു നിയമനമല്ല മറിച്ച് താല്‍ക്കാലിക നിയമനം മാത്രമാണിതെന്നും ജോലിയില്ലാത്ത ആളെ കൊണ്ടു വന്ന് സ്ഥാനത്തിരുത്തിയതല്ലന്നും മന്ത്രി പറഞ്ഞു.


Read More Related Articles