ഫെയ്സ്ബുക് പോസ്റ്റിട്ടതിന് കാസർകോട് കേന്ദ്ര സർവ്വകലാശാല പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By on

ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിന്  കാസർകോട്ടെ കേന്ദ്ര സർവ്വകലാശാല പുറത്താക്കിയ വിദ്യാർത്ഥി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്‍റര്‍നാഷനല്‍ റിലേഷൻസ് റിലേഷൻസ് എം എ ഒന്നാം വർഷ വിദ്യാർത്ഥി അഖിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് അഖിൽ. അപകടനില നില തരണം ചെയ്തുകഴിഞ്ഞു. ആത്മഹത്യയ്ക്ക് തന്നെ പ്രേരിപ്പിച്ചത് സർവ്വകലാശാല വി സിയും പ്രൊ വി വിസിയുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ അഖിൽ പറയുന്നു.
”ഞാനനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാൻ പറ്റില്ല. എന്ത് തീരുമാനിക്കുമ്പോഴും ഇത്രമാത്രം ദ്രോഹിച്ച ”യൂണിവേഴ്സിറ്റി അധികാരികളുടെ മുഖങ്ങൾ മറക്കുന്നില്ല. വൈസ് ചാൻസലറായ ഗോപകുമാർ, രജിസ്ട്രാറായ രാധാകൃഷ്ണൻ നായർ, പ്രോ വൈസ് ചാൻസലറായ കെ.ജയപ്രസാദ്, ഡോ മോഹൻ കുന്തർ എന്നിവർ ഞാനെന്ന വ്യക്തിയോട് മാത്രം പ്രത്യേക ദ്രോഹം ചെയ്യുന്നവരല്ല, സാമൂഹ്യ ദ്രോഹികൾ കൂടിയാണ്” എന്നാണ് അഖിലിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.


ജൂലൈയിലാണ് അഖിലിനെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ സർവ്വകലാശാല പുറത്താക്കിയത്. നാഗരാജു എന്ന ദളിത് ഗവേഷക വിദ്യാർത്ഥിയെ ജയിലിലടക്കും വിധം സർവകലാശാല എടുത്ത നടപടിയെ വിമർശിച്ചായിരുന്നു അഖിൽ എഴുതിയത്. അഖിലിനെ തിരിച്ചെടുക്കാനോ പരീക്ഷ എഴുതിക്കാനോ സർവകലാശാല തയ്യാറായിരുന്നില്ല. വൈസ് ചാൻസലറെ കാണാനും സർട്ടിഫിക്കറ്റുകൾ ലഭിക്കാനുമായി കാംപസിൽ കയറിയതിനെ തുടർന്ന് പോലീസിലും പരാതി നൽകിയിരുന്നു


Read More Related Articles