മീ ടൂ ക്യാമ്പയിനിൽ എം.എൽ.എ. മുകേഷിനെതിരെ ആരോപണം

By on

ചലച്ചിത്ര താരവും സിപിഐഎം എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗീക ആരോപണം. ലോകമെങ്ങും സ്ത്രീകൾ ജോലി സ്ഥലങ്ങളിൽ ലൈംഗീകമായി ആക്രമിക്കപെടുന്നതിന്റെ തുറന്ന് പറച്ചിലാണ് മീ ടൂ ക്യാമ്പയിന്‍.  സമൂഹ മാധ്യമങ്ങൾ വഴി ഏറ്റെടുത്ത മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ആണ് ഇപ്പോൾ മുകേഷിനെതിരെയുള്ള ആരോപണവും. കോടീശ്വരൻ പരിപാടിക്കിടയിൽ ആണ് മുകേഷ് തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചതെന്ന് സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. 19 വര്ഷം മുൻപ് നടന്ന സംഭവമാണെന്നും  കോടീശ്വരൻ ചീത്രീകരണത്തിനിടയിൽ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നും ടെസ് ജോസഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

ചെന്നൈയിൽ വെച്ചാണ് സംഭവം നടന്നതെന്നും അന്ന് മുകേഷ് ഇത്തരത്തിൽ മോശമായി പെരുമാറിയത് താൻ ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു എന്നാണ് ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്.  ഡെറിക്ക് ഓബ്രെയി അന്ന് തന്റെ ചീഫ് ആയിരുന്നുവെന്നും അദ്ദേഹവുമായി ഒരു മണിക്കൂറോളം താൻ സംസാരിച്ചെന്നും ടെസ് വെളിപ്പെടുത്തി. തനിക്ക് 20 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അദ്ദേഹം ചെയ്ത സേവനത്തിന് നന്ദി പറയുന്നുവെന്നും ടെസ് ട്വിറ്റിറിൽ കുറിച്ചു.

എന്നാൽ സംഭവത്തെകുറിച്ച് ഓർക്കുന്നില്ലെന്നാണ് ചലച്ചിത്ര നടൻ മുകേഷിന്റെ മറുപടി.


Read More Related Articles