എന്‍ആര്‍സി യും എന്‍പിആറും കേരളത്തില്‍ നടപ്പാക്കരുത്; സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് സിഎഎ ആന്‍റ് എന്‍ആര്‍സി

By on

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി)യും എന്‍പിആറും കേരളത്തില്‍ നടപ്പാക്കരുതെന്ന്  സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് സിഎഎ ആന്‍റ് എന്‍ആര്‍സി എന്ന കൂട്ടായ്മയുടെ രൂപീകരണ യോഗം ആവശ്യപ്പെട്ടു.
സംഘ്പരിവാര്‍ ഭരണകൂടത്തോടുള്ള എതിര്‍പ്പ് പ്രഖ്യാപിച്ച്  ഐഎഎസ് പദവി രാജി വെച്ച ശശികാന്ത് സെന്തില്‍ ഐഎഎസിന്‍റെ സാന്നിധ്യത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കൂട്ടായ്മയുടെ രൂപീകരണ യോഗം നടന്നത്.

എന്‍ആര്‍സിയുടെ മുന്നൊരുക്കമാണെന്ന് ഏറെക്കുറെ ഉറപ്പായ ദേശീയ ജനസംഖ്യാ പട്ടിക (എന്‍പിആര്‍)യുടെ നടപടി ക്രമങ്ങള്‍ കേരള സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംഗമത്തില്‍ ശശികാന്ത് സെന്തില്‍ ഐഎഎസ് പൗരത്വ നിയമത്തെയും പൗരത്വ പട്ടികയെയും കുറിച്ച് സംസാരിച്ചു. ദേശീയ പൗരത്വബില്ലിനെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുന്നവര്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്ന പൊതുവേദി രൂപീകരണത്തിനുള്ള ആലോചനകള്‍ക്ക് അദ്ദേഹം നേതൃത്വം വഹിച്ചു.

വിവിധ സംഘടകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍  ഭാവിയില്‍ സമാനമനസ്‌കരായ സംഘടനകളെയും വ്യക്തികളെയും ഉള്‍പെടുത്തി വിപുലീകരണം പ്രതീക്ഷിക്കുന്ന പൊതുവേദിയുടെ ആദ്യഘട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.  പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സി.കെ അബ്ദുല്‍ അസീസ് ആണ് കമ്മിറ്റിയുടെ കണ്‍വീനര്‍. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.


Read More Related Articles