സംസ്ഥാന സ്കൂൾ കായികമേള കിരീടവുമായി എറണാകുളം ജില്ല; സ്കൂൾ തലത്തിൽ കോതമംഗലം സെൻറ് ജോർജ്

By on

62മത്  സംസ്ഥാന സ്‌കൂള്‍ കായിക മേള സമാപിച്ചു. 253 പോയിന്റ് നേട്ടത്തോടെ
എറണാകുളം ജില്ല കിരീടം സ്വന്തമാക്കി.   13-ാം തവണയാണ് എറണാകുളം കിരീടം സ്വന്തമാക്കുന്നത്. പാലക്കാട് 196 പോയിന്റുമായി രണ്ടാമതെത്തി. 101 പോയിന്റുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനം സ്വന്തമാക്കി.

സ്കൂൾ തലത്തിൽ കോതമംഗലം സെന്റ് ജോര്‍ജ് ആണ് ഇക്കുറി ചാമ്പ്യന്‍മാരായത്. സെന്റ് ജോര്‍ജിന്റെ പത്താം കിരീടമാണിത്.  81 പോയിന്റുകളുമായാണ് സെന്റ് ജോര്‍ജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കഴിഞ്ഞ തവണത്തെ ജേതാക്കളായ കോതമംഗലം മാര്‍ ബേസിലിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 62 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ രണ്ടാമതെത്തിയപ്പോൾ  50 പോയിന്റു മാത്രമാണ് ഇക്കുറി കോതമംഗലം മാര്‍ ബേസില്‍ സ്വന്തമാക്കിയത്.  സെന്റ് ജോര്‍ജിന്റെ പത്താം കിരീടമാണിത്.


Read More Related Articles