കൊടും വരൾച്ചയിൽ ഉഴലുന്ന കർഷകർ‌ക്ക് മഹാരാഷ്ട്ര സർക്കാരിന്‍റെ ഇരുട്ടടി;കൃഷിയ്ക്കുള്ള വെള്ളത്തിന് അധിക നികുതി

By on

മുംബൈ: കൃഷി ആവശ്യത്തിന് ഉപയോ​ഗിക്കുന്ന വെള്ളത്തിന് അധിക നികുതി ഏർപ്പെടുത്തിയ തീരുമാനം ഇപ്പോൾ തന്നെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകർക്ക് അധിക ദുരിതമാകുന്നു. സംസ്ഥാനം വരൾച്ച നേരിടുന്നതുകൊണ്ട് കൃഷിയിടങ്ങളിലെ ജലസ്രോതസ്സുകൾക്ക് നികുതി നൽകണമെന്നാണ് ഓർഡിനൻസ്. ഏതൊക്കെ പ്രദേശങ്ങളിലെ ആളുകൾ എങ്ങനെയൊക്കെ നികുതി നൽകണമെന്ന് ജല അതോറിറ്റി തീരുമാനിക്കും. കൊടും വരൾച്ച ഉള്ള മേഖലകളിൽ നാലിരട്ടി അധികം നികുതി നൽകേണ്ടി വരും. നിലവിൽ പ്രതിസന്ധി മൂലം കർഷ ആത്മഹത്യകൾ ഏറ്റവും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ജല ഉപയോ​ഗത്തിന് നികുതി ഏർപ്പെടുത്തിയ വാർത്ത എബിപി ന്യൂസാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.


Read More Related Articles