ഭക്ഷണം അഹിന്ദു കൊണ്ടുവരേണ്ടെന്ന് സൊമാറ്റോയോട് മോദി ആരാധകൻ; ആളെ മാറ്റില്ലെന്ന് കമ്പനി, ഓർഡർ പോയതിൽ വിഷമമില്ലെന്ന് സൊമാറ്റോ ഉടമ
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്ന അഹിന്ദുവിനെ മാറ്റി ഹിന്ദുവിനെ അയക്കണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാൽ സൊമാറ്റോ അതിന് തയ്യാറായില്ലെന്നും തുടർന്ന് ഓർഡർ റദ്ദാക്കിയെന്നും കാട്ടി മോദി ആരാധകൻ റ്റ്വീറ്റ് ചെയ്തു. അമിത് ശുക്ല അറ്റ് നമോ സർക്കാർ എന്ന റ്റ്വിറ്റർ ഹാൻഡിലാണ് ഈ റ്റ്വീറ്റ് ചെയ്തത്. ഭക്ഷണം കൊണ്ടുവന്ന അഹിന്ദുവിനെ മാറ്റി മറ്റൊരാളെ അയക്കണമെന്ന് പറഞ്ഞെന്നും സൊമാറ്റോ അത് അംഗീകരിച്ചെല്ലെന്നും തുടർന്ന് പണം തിരികെ തരാൻ ആവശ്യപ്പെട്ടെന്നും റ്റ്വീറ്റിൽ പറയുന്നു. എന്നാൽ ഓർഡർ ക്യാൻസൽ ചെയ്യാനും വിതരണത്തിന് അയച്ച ആളെ മാറ്റാനും തയ്യാറാല്ലെന്നും സൊമാറ്റോ അറിയച്ചതോടെ പണം വേണ്ട ഓർഡർ ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടതായും അമിത് ശുക്ല റ്റ്വീറ്റിൽ പറയുന്നു.
സൊമാറ്റോയെ റ്റാഗ് ചെയ്തായിരുന്നു അമിത് ശുക്ലയുടെ റ്റ്വീറ്റ്. റ്റ്വീറ്റിന് സൊമാറ്റോ മറുപടി പറഞ്ഞതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി. ഭക്ഷണത്തിന് മതമില്ല. ഭക്ഷണം തന്നെ ഒരു മതമാണെന്നായിരുന്നു സൊമാറ്റോയുടെ മറുപടി. എന്നാൽ അമിത് ശുക്ലയുടെ റ്റ്വീറ്റിന് സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ നൽകിയ മറുപടി ഏറെ ശ്രദ്ധേയമായി. ”ഞങ്ങൾ ഇന്ത്യ എന്ന ആശയത്തെക്കുറിച്ചും ഞങ്ങളുടെ ഉപഭോക്താക്കളുടെയും പങ്കാളികളുടെയും വൈവിധ്യത്തിലും അഭിമാനമുള്ളവരാണ്. ഞങ്ങളുടെ മൂല്യത്തിന് വഴിമുടക്കികളാവുന്ന ഏതൊരു കച്ചവടവും റദ്ദാക്കുന്നതിൽ ഞങ്ങൾക്ക് വിഷമമില്ല” എന്ന് ഗോയൽ റ്റ്വീറ്റ് ചെയ്തു.
We are proud of the idea of India – and the diversity of our esteemed customers and partners. We aren’t sorry to lose any business that comes in the way of our values. ?? https://t.co/cgSIW2ow9B
— Deepinder Goyal (@deepigoyal) 31 July 2019
ഫയാസ് എന്ന ജീവനക്കാരനാണ് ഓര്‍ഡര്‍ എടുത്തതെന്ന് കാട്ടിയാണ് അമിത് ശുക്ല സൊമൊറ്റോ ഓര്‍ഡര്‍ വേണ്ടെന്ന് വച്ചത്. ഇക്കാര്യം സൂചിപ്പിക്കുന്ന വിവരങ്ങളും ഇയാള്‍ പിന്നീട് റ്റ്വീറ്റ് ചെയ്തു. സൊമൊറ്റോയ്ക്കെതിരെ നിയമ നടപടി എടുക്കാനും നീക്കമുണ്ടെന്ന് ഇയാള്‍ പറയുന്നു
This is the confirmation pic.twitter.com/BV7QvCwR94
— पं अमित शुक्ल (@NaMo_SARKAAR) 30 July 2019