
കശ്മീരിലെ അഹെദ് തമീമിമാര്‍; അന്താരാഷ്ട്ര ശ്രദ്ധനേടി വനിതാ ഫൊട്ടൊഗ്രാഫറുടെ ചിത്രം
ഇന്ത്യൻ സുരക്ഷാ സെെനികനോട് ചൂണ്ടുവിരലുയർത്തി നിൽക്കുന്ന കശ്മീരി മുസ്ലീം പെൺകുട്ടിയുടെ ഫോട്ടോ വെെറലാവുകയാണ്. ശ്രീനഗറിലെ ലാൽ ചൗക്കിൽ 2018 ഏപ്രിൽ 8ന് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ ഇൻഡിപെൻഡന്‍റ് ഫോട്ടോഗ്രാഫർ മസ്രത് സഹ്ര പകർത്തിയ ചിത്രമാണിത്. കശ്മീർ യൂണിവേഴ്സിറ്റിയിലെ കൺവർജന്‍റ് ജേണലിസം വിദ്യാർത്ഥിനിയാണ് മസ്രത്.
തെക്കൻ കശ്മീരിലെ ഷോപിയാനിൽ 21 പേരെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുൽഗാമിലും നവ്ഗാമിലുമായി തുടരുന്ന സെെനിക അടിച്ചമർത്തലുകളുടെ പശ്ചാത്തലത്തിൽ ‘പ്രതിരോധം’ എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തതാണ് ഈ ചിത്രം. ഇന്നലെ നവ്ഗാമിൽ രണ്ട് കശ്മീർ സ്വാതന്ത്ര്യവാദികളെ സെെന്യം കൊലപ്പെടുത്തിയിരുന്നു.

Masrat Zahra
ഇസ്രയേൽ സുരക്ഷാ സെെനികരോട് മുഖാമുഖം പ്രതിഷേധമറിയിച്ച് ലോകശ്രദ്ധ നേടിയ പലസ്തീനി പെൺകുട്ടി അഹേദ് തമീമിയെ ഓർമ്മിപ്പിക്കുന്ന ഫോട്ടോയാണിത്.

Ahed Tamimi