
മാത്യൂ ടി.തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ
മന്ത്രി മാത്യൂ ടി. തോമസിന്റെ ഗൺമാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സർവീസ് റിവോർവറിൽ നിന്നും വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കയ്യിലെ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. തിരുവനന്തപുരം എ. ആർ. ക്യാമ്പിലെ പൊലീസുകാരനായ കൊല്ലം കടയ്ക്കൽ സ്വദേശി സുജിത്ത്ന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി സുജിത്ത് മന്ത്രിയുടെ ഗണ്‍മാനായി പ്രവർത്തിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.