ഗുജറാത്ത് വംശഹത്യാ കാലത്ത് മോദി സൈന്യത്തിന് വാഹനം നൽകാതെ ഒരു ദിവസം വൈകിപ്പിച്ചെന്ന് ലഫ്റ്റനൻ്‍ ജനറൽ സമീർ ഉദ്ദിൻ ഷാ
ഗുജറാത്ത് വംശഹത്യാ കാലത്ത് അക്രമം തടയാാൻ ഗുജറാത്തിലെത്തിയ സൈന്യത്തിന് വാഹന സൗകര്യം നൽകാതെ നരേന്ദ്ര മോദി ഒരു ദിവസം വൈകിപ്പിച്ചെന്ന് ഇന്ത്യൻ സേനയുടെ വിരമിച്ച ലഫ്റ്റനന്‍റ് ജനറല് സമീർ ഉദ്ദിൻ ഷാ വെളിപ്പെടുത്തി. വാഹന സൗകര്യത്തിനുള്ള അനുമതി ലഭിക്കാൻ കാത്തിരുന്ന സമയത്തിനുള്ളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നും ലഫ്റ്റനന്‍റ് ജനറൽ വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് ക്രമസമാധാനം പു:നസ്ഥാപിക്കാനായി വേണ്ട സൗകര്യങ്ങളുടെ പട്ടിക പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്‍റെ സാന്നിധ്യത്തിലാണ് താൻ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കണ്ടത്. എന്നാൽ മാർച്ച് 1 ന് രാവിലെ ഏഴിന് സംസ്ഥാനത്ത് എത്തിയ 3000 പേരുടെ ട്രൂപ്പിന് വാഹന സൗകര്യം ഒരുക്കി കിട്ടാൻ ഒരു ദിവസം കാത്തിരിക്കേണ്ടി വന്നു. നിർണ്ണായക മണിക്കൂറുകളാണ് നഷ്ടമായത് എന്നും ലഫ്റ്റനന്റ് ജനറൽ തന്റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിൽ പറയുന്നു.
‘സർക്കാരി മുസൽമാൻ’ എന്നാണ് അദ്ദേഹത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പേര്. 2002 ഫെബ്രുവരി 28 നാണ് ഗു നരേന്ദ്ര മോദിക്ക് കൈമാറിയതെന്നും സമീർ ഉദ്ദിൻ ഷാ പറയുന്നു. 2002 ഫെബ്രുവരി 28 നാണ് ഗുജറാത്ത് സർക്കാർ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ വഴി സൈനിക വിന്യാസത്തിന് അഭ്യർത്ഥിച്ചത്. അന്നത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ് എസ് പദ്മനാഭൻ ഗുജറാത്തിലേക്കുള്ള ദൗത്യം തന്നയേൽപ്പിച്ചതായി സമീർ ഉദ്ദിൻ ഷാ വിവരിക്കുന്നു. വേഗം പോയി കലാപം അമർച്ച ചെയ്യാൻ എസ് പദ്മനാഭൻ ആവശ്യപ്പെട്ടു. റോഡ് മാർഗം പോവുക താമസമുണ്ടാക്കുമെന്ന് താൻ മറുപടി പറഞ്ഞപ്പോൾ വ്യോമ സേന യാത്രയ്ക്കുള്ള ഏർപ്പാട് ചെയ്യുമെന്ന് മറുപടി കിട്ടി. ജോധ്പുരില്‍ നിന്നും സൈനിക സംഘത്തിനൊപ്പം രാത്രി അഹമ്മദാബാദില്‍ എത്തിയ ഷാ പുലർച്ചെ രണ്ട് മണിക്ക് നരേന്ദ്ര മോദിയെ കണ്ടു. എന്നാൽ യാത്രക്കുള്ള സൗകര്യം ചെയ്തു കിട്ടിയത് മാർച്ച് രണ്ടിനാണ്. ഒരു ദിവസം മുഴുവൻ സൈനിക സംഘം കാത്തിരുന്നു. കൃത്യമായി വാഹന സൗകര്യങ്ങൾ ലഭിച്ചിരുന്നെങ്കിൽ അത്യാഹിതങ്ങൾ സങ്കൽപ്പത്തിനപ്പുറം ഒരുപാട് തടയാനാവുമായിരുന്നുവെന്നും ഷാ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വാർത്താ ഏജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സർവ്വീസിനാണ് പുസ്തകത്തിന്റെ പ്രതി ലഭിച്ചത്. പുസ്തകം ഒക്ടോബർ 13 ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പ്രകാശനം ചെയ്യും. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായും ഷാ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.