പുനെയിൽ വമ്പൻ പരസ്യഹോഡിം​ഗ് വീണ് നാല് മരണം; നിരവധി പേർക്ക് പരിക്ക്-video

By on

പുനെയിലെ ജുനാ ബസാർ ചൗക്കിൽ വമ്പൻ പരസ്യബോഡ് വാഹനങ്ങൾക്ക് മേൽ വീണ് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തിരക്കേറിയ ​ഗതാ​ഗത സമയത്ത് സി​ഗ്നൽ കാത്തുനിന്ന വാഹനങ്ങൾക്കുമേലാണ് പരസ്യ ഹോഡിം​ഗ് വീണത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പരിക്കേറ്റവരിൽ സമർത്ഥ് പരദേശി എന്ന നാല് വയസായ കുട്ടിയുമുണ്ട്. . ശ്യാമറാവു ധോത്രേ, ഭീം റാവു കസാർ എന്നിവരാണ് സംഭവ സ്ഥ‌ലത്ത് തന്നെ മരിച്ചത്. ജാവേദ് ഖാൻ, ശിവജി പരദേശി, എന്നിവർ സാസൂൺ ആശുപത്രിയിലും മരിച്ചു.

നാലുവയസുകാരനെ കൂടാതെ കിരൺ തോസാർ, യശ്വന്ത് ഖോബ്രേ, മഹേഷ് വിശ്വേശ്വർ, രുക്മിണി പരദേശി, കൈലാഷ് ​ഗെയ്ക്വാദ്, തിരിച്ചയപ്പെടാത്ത ഒരു അമ്പത്തിയഞ്ച്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്.  അപകടത്തിന്‍റെ സിസിറ്റിവി ദൃശ്യം


Read More Related Articles