പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ട് ഷൊർണൂരിൽ ദർസ് വിദ്യാർത്ഥിയ്ക്കു നേരെ ആക്രമണം

By on

പൗരത്വ ഭേദ​ഗതിയെ അനുകൂലിച്ച് വീഡിയോയില്‍ സംസാരിക്കാൻ ആവശ്യപ്പെട്ട് ദർസ് വി​ദ്യാർത്ഥിക്ക് നേരെ ആക്രമണം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇന്നലെ ഉച്ചയോടെയാണ് മുബാറക് എന്ന പതിനേഴുകാരൻ ആക്രമിക്കപ്പെട്ടത്. ചെറുതുരുത്തി നെടുംപുര സ്വദേശിയാണ് മുബാറക്.

കോഴിക്കോട് ചാലിയത്തുള്ള ദർസിൽ വിദ്യാർത്ഥിയായ മുബാറക് അവധി കഴിഞ്ഞ് വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു. ട്രെയ്ൻ വെെകിയതിനാൽ പള്ളിയിൽ ചെന്ന് തിരിച്ചുവരുന്ന വഴിയിലാണ് വീഡിയോ റെക്കോർഡ് ചെയ്തുകൊണ്ട് പൗരത്വ ഭേ​ദ​ഗതിയെ അനുകൂലിച്ച് സംസാരിക്കാൻ ഭീഷണിപ്പെടുത്തിക്കൊണ്ട് അഞ്ചം​ഗ സംഘം മുബാറകിനെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

“ട്രെയ്ൻ വെെകിയത് കൊണ്ട് പള്ളിയിലെ ടോയ്ലറ്റിലേക്ക് പോയതാണ്, പോകുമ്പോ ആരും കണ്ടില്ല, തിരിച്ചുവരുമ്പോ മുഖത്ത് ടവൽ കെട്ടിയ ഒരാൾ സെെഡിൽ നിൽക്കുന്നുണ്ടായിരുന്നു. അയാൾ ഫോണിലെ വീഡിയോ ഓൺ ചെയ്ത് പൗരത്വ ബില്ലിന് താങ്കൾ അനുകൂലമാണ് എന്ന് പറയാൻ പറഞ്ഞു. അപ്പോ ഞാൻ വേ​ഗം ഇത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് പോന്നു. അപ്പോ എന്നെ ചുമലിൽ പിടിച്ച് വലിച്ചിട്ടു. അപ്പോ മൂന്നുപേർ കൂടി വന്നു, എന്നിട്ട് എല്ലാവരും കൂടി അടിച്ചു. കാലിലും കയ്യിലും തലക്കും വടി കൊണ്ട് അടിച്ചു. ഒരാളെ ഞാൻ ഉന്തി. ഉന്തിയപ്പോൾ അയാൾ വീണു. ഞാൻ ഒച്ചയുണ്ടാക്കി. അപ്പോഴേക്കും ആൾക്കാർ കൂടിവന്നപ്പോഴേക്കും ഇവർ ഓടി. ഓടി റെയിൽവേ സ്റ്റേഷന്റെ അപ്പുറത്തുള്ള മതിൽ ചാടി ഒരു വണ്ടി കയറി പോയി.” മുബാറക് പറയുന്നു.

മുഖം മറച്ചെത്തിയ അക്രമികളിൽ ചിലർ കാവിമുണ്ടാണ് ധരിച്ചിരുന്നത്. ഭീഷണിയെ വകവെക്കാതെ മുന്നോട്ട് നടന്ന മുബാറകിനെ പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പള്ളിയിൽ കയറിയാണ് മുബാറക് ജീവൻ‍ രക്ഷിച്ചത്, ബന്ധുക്കൾ പറയുന്നു. ഇപ്പോൾ വള്ളുവനാട് ഹോസ്പിറ്റലിൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലാണ്.


Read More Related Articles