ബന്ധുക്കളുടെ എതിർപ്പ്; നജ്മൽ ബാബുവിന്‍റെ കബറടക്കം ജില്ലാ ഭരണകൂടം തടഞ്ഞു

By on

കൊടുങ്ങല്ലൂർ: നിരീശ്വരവാദിയായിരുന്നു എന്ന കാരണം പറഞ്ഞ് നജ്മൽ ബാബുവിന്‍റെ അവസാന ആ​ഗ്രഹമായ ചേരമാൻ പള്ളിയിലെ അന്ത്യനിദ്ര അദ്ദേഹത്തിന്റെ ബന്ധുക്കൾ എതിർത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം താൽക്കാലികമായി ശവസംസ്കാരം തടഞ്ഞുവെച്ചു.
‘പള്ളിയിൽ അടക്കാൻ സമ്മതിക്കില്ല, നജ്മൽ ബാബു അങ്ങനെ പലതും പറയും’എന്നാണ് സഹോദരനടക്കമുള്ള ബന്ധുക്കളുടെ നിലപാട്. ആർഡിഓയും കലക്ടറും ഇടപെട്ട് താൽക്കാലികമായി ശവസംസ്കാരം തടഞ്ഞിട്ടുണ്ട്. അതേസമയം, ആർഡിഓ വഴി നജ്മൽ ബാബുവിന്റെ കത്തുകളും കലക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചേരമൻ പള്ളിക്കമ്മിറ്റിയുടെ അനുമതി പത്രവും അവർക്ക് നൽകിയിട്ടുണ്ട്. പൊലീസ് സംരക്ഷണവും ആർഡിഓ ഉറപ്പാക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ശവസംസ്കാരം നടത്താനുള്ള ബന്ധുക്കളുടെ ശ്രമങ്ങളെ താൽക്കാലികമായി നജ്മൽ ബാബുവിന്റെ സുഹൃത്തുക്കൾ തടഞ്ഞിരിക്കുകയാണ്.


Read More Related Articles