നിലയ്ക്കൽ സംഘർഷഭരിതം; പൊലീസ് സുരക്ഷ കൂടതൽ ശക്തമാക്കി

By on

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നു തുറക്കാനിരിക്കെ നിലയ്ക്കലിൽ ഇന്നലെ രാത്രി മുതൽ തുടർച്ചയായി സംഘർഷങ്ങൾ. ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉള്ളവരാണ് തുടർച്ചയായി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി തമിഴ്‌നാട്ടിൽ നിന്ന് വന്ന സ്ത്രീകളെ ഉൾപ്പടെ നിലയ്ക്കലിൽ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് സമരക്കാർ ഉപയോഗിച്ചിരുന്ന പർണശാല പൊളിച്ചുനീക്കിയിരുന്നു. തുടർന്ന് പുലർച്ചെയും സംഘർഷം ഉണ്ടായതിനെത്തുടർന്ന് ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിവന്ന സമരപ്പന്തൽ പൊളിച്ചുനീക്കിയിരുന്നു. എന്നാൽ നിലയ്ക്കലിലേക്കെത്തുന്ന ഹിന്ദുത്വ നേതാക്കളെ ആരെയും അറസ്റ്റ് ചെയ്യുന്നതിനോ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനോ തക്ക നടപടികൾ പൊലീസ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്ന വന്നു കഴിഞ്ഞു.

ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താമെന്ന് ഐജി മനോജ് ഏബ്രഹാം നേരത്തെ പറഞ്ഞിരുന്നു. നിലയ്ക്കൽ, പമ്പ, ശബരിമല പ്രദേശങ്ങൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണെന്നും ഒരു അയ്യപ്പഭക്തനെയും ആരും തടയില്ലന്നും ഒരു പരിശോധനയും അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. ദർശനത്തിന് ആർക്കൊക്കെ സുരക്ഷ ആവശ്യമാണോ അവർക്കൊക്കെ പൊലീസ് സുരക്ഷ നൽകുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ട്ടിച്ചതിനും വാഹനങ്ങൾ തടഞ്ഞ പരിശോധന നടത്തിയതിലും 11 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടതൽ പൊലീസ് ശബരിമലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. യാതൊരു തരത്തിലുമുള്ള ഭീതിയും ശബരിമല ദര്ശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് വേണ്ട എന്നാണ് പൊലീസ് നൽകുന്നത്. എന്നാൽ ഹിന്ദു ഐക്യ വേദി നേതാവ് കെ.പി. ശശികല, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ എന്നിവർ സമരസമിതിയുടെ കൂടെ ചേർന്നതോടെ കൂടതൽ വർഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങളും മറ്റും ഉണ്ടാകുമെന്ന ആശങ്കകളും പുറത്തു വരുന്നുണ്ട്.


Read More Related Articles