ബിജെപിയ്ക്ക് നേരിയ സാധ്യതയെങ്കിലുമുള്ള മണ്ഡലങ്ങളിൽ പിഡിപി മത്സരിക്കുന്നില്ല; ഫാഷിസത്തെ ചെറുക്കൽ മുഖ്യ അജണ്ടയെന്നും മുജീബ് റഹ്മാൻ

By on

നരേന്ദ്ര മോദിയുടെ നേത‌ത്വത്തിലുള്ള ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന്റെ ഭാ​ഗമായി ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ബിജെപിയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉള്ള മണ്ഡലങ്ങളിൽ പിഡിപി മത്സരിക്കുന്നില്ലെന്ന് പിഡിപി നേതാവും ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ മുജീബ് റഹ്മാൻ പറഞ്ഞു. ‘ബിജെപിയ്ക്ക് ഒരു ശതമാനം പോലും സാധ്യതയില്ലാത്ത 5 പാർലമെന്റ് മണ്ഡലങ്ങൾ തെരഞ്ഞെടുത്തുകൊണ്ടാണ് പിഡിപി ഈ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്’ മുജീബ് റഹ്മാൻ പറഞ്ഞു. ചാലക്കുടി മണ്ഡലത്തിൽ പാലിക്കപ്പെടാത്ത വികസനവും ജനവഞ്ചനയുമാണ് ചർച്ചചെയ്യപ്പെടുന്നത് എന്ന് മുജീബ് റഹ്മാൻ പറഞ്ഞു.

സീറ്റ് നിഷേധിക്കപ്പെട്ടതിന്‍റെ പേരിൽ ബിജെപിയിലേക്ക് പോവുമെന്ന ഭീഷണി ഉയർത്തുന്ന തരത്തിൽ കാപട്യം നിറഞ്ഞതാണ് പല കോൺ​ഗ്രസ് നേതാക്കളുടെയും ഫാഷ‌ിസ്റ്റ് വിരുദ്ധതയെന്നും മുജീബ് റഹ്മാൻ പറയുന്നു. കോൺ​ഗ്രസ് ഉൾപ്പടെയുള്ള കക്ഷികളുടെ കപട മതേതരത്വം തുറന്ന് കാട്ടുകയാണ് തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്. അബ്ദുൾ നാസർ മഅദനിക്ക് നീതി നിഷേധിക്കുപ്പെടുന്ന വിഷയവും ഫാഷിസ്റ്റ് വിരുദ്ധ പോരാളിയായ മഅദനിയോട് ഇരുമുന്നണികളും സ്വീകരിക്കുന്ന നിലപാടും തുറന്നു കാട്ടുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ലക്ഷ്യമാണെന്നും മുജീബ് റഹ്മാൻ പറഞ്ഞു.


Read More Related Articles