‘അടി കിട്ടിയ ഞാന്‍ ഒറ്റയ്ക്ക് പ്രതിഷേധിച്ചു’; കൊല്ലം പ്രെസ് ക്ലബ്ബില്‍ കെ സുരേന്ദ്രന് മുന്നില്‍ വായമൂടിക്കെട്ടി ഫൊട്ടോഗ്രഫര്‍ ജയമോഹന്‍ തമ്പി

By on

By- August Sebastian

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനമാകെ നടത്തിയ ഹർത്താലിൽ കൊല്ലത്ത് സംഘപരിവാർ പ്രവർത്തകർ തലയ്ക്കടിച്ച് പരിക്കൽപ്പിച്ച മാധ്യമ പ്രവർത്തകൻ കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിൽ ഒറ്റയ്ക്ക് പ്രതിഷേധിച്ചു. കൊല്ലം പ്രെസ്ക്ലബ്ബിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് മം​ഗളം ദിനപത്രത്തിന്‍റെ കൊല്ലം ബ്യൂറോയിലെ ഫൊട്ടോ​ഗ്രഫർ ജയമോഹൻ തമ്പി വായ മൂടിക്കെട്ടിക്കൊണ്ട് ചിത്രങ്ങളെടുത്തത്. ‘കെ  സുരേന്ദ്രന്‍റെ കണ്ണില്‍ നോക്കിക്കൊണ്ടാണ് ഞാന്‍ വായമൂടിക്കെട്ടി ചിത്രങ്ങളെടുത്തത്’ ജയമോഹന് തമ്പി പറഞ്ഞു.

ഹർത്താൽ‌ ദിനത്തിൽ ബിജെപി- ആർഎസ്എസ് പ്രവർ‌ത്തകരുടെ അക്രമത്തിൽ തലയ്ക്കടിയേറ്റ ജയമോഹൻ തമ്പി ​പരിക്കേറ്റ് ആശുപത്രിയിൽ ആയിരുന്നു. ‘തലയ്ക്ക് അടിയേറ്റ എനിക്ക് ഇപ്പോഴും നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്’ ജയമോഹൻ തമ്പി കീബോഡ് ജേണലിനോട് പറഞ്ഞു. തനിക്കെതിരായ അക്രമത്തിൽ പ്രതിഷേധിക്കാൻ‌ മറ്റാരും തയ്യാറായില്ല എന്നും ജയമോഹൻ‌ തമ്പി പറഞ്ഞു. പ്രതിഷേധമറിയിക്കാതെ കെ സുരേന്ദ്രന് വാർത്താ സമ്മേളനം നടത്താൻ അനുമതി നൽകിയ കൊല്ലം പ്രെസ് ക്ലബ്ബ് ഭാരവാഹികളോട് സംസാരിച്ചുവെന്നും, എന്നാൽ വാർത്താ സമ്മേളനം നടത്താനുള്ള സ്ഥലമാണ് പ്രെസ് ക്ലബ്ബ് എന്ന മറുപടിയാണ് ലഭിച്ചതെന്നും തമ്പി പറഞ്ഞു.

ശബരിമല ക്ഷേത്രത്തിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനമാകെ നടത്തിയ ഹർത്താലിൽ സംഘപരിവാർ പ്രവർത്തകർ നടത്തിയ അക്രമത്തിൽ നിരവധി മാധ്യമ പ്രവർത്തകരാണ് മർദ്ദിക്കപ്പെട്ടത്. ഇതിനെ തുടർന്ന് കെ സുരേന്ദ്രന്റെയും കെപി ശശികലയുടെയും ശ്രീധരൻ പിള്ളയുടെയും വാർത്താ സമ്മേളനങ്ങൾ മാധ്യമങ്ങൾ ബഹിഷ്കരിച്ചിരുന്നു. ശശികലയ്ക്ക് വാർത്താ സമ്മേളനം നടത്താൻ കോട്ടയം പ്രെസ് ക്ലബ്ബ് അനുമതി നൽകാതിരുന്നതും വാർത്തയായിരുന്നു.


Read More Related Articles