പൊലീസ് സുരക്ഷ ഒരുക്കിയില്ല; മാധവി മല ചവിട്ടാതെ മടങ്ങി; കുട്ടികളടക്കമുള്ള കുടുംബം ഭയപ്പെട്ട് മടങ്ങി
സുപ്രീംകോടതി വിധിയ്ക്ക് ശേഷം ആദ്യമായി മലചവിട്ടുന്ന സ്ത്രീയെന്ന ചരിത്രം കുറിക്കാൻ മാധവിക്ക് പൊലീസ് സുരക്ഷ ഒരുക്കാത്തതിനാൽ കഴിഞ്ഞില്ല. സ്വാമി അയ്യപ്പൻ റോഡിലേക്ക് കടന്ന ഇവർക്കൊപ്പം പൊലീസ് ഉണ്ടായിരുന്നില്ല. സംരക്ഷണം ഒരുക്കേണ്ട എന്ന നിലപാട് എടുത്തതുപോലെയാണ് പൊലീസ് പെരുമാറിയത്. നാൽപ്പത്തിയഞ്ച് വയസ് പ്രായമുള്ള സ്ത്രീയാണ് ആന്ധ്രയിൽ നിന്നുള്ള ഭക്തസംഘത്തിൽ ഉണ്ടായിരുന്നത്. ഗർഭം നിർത്തിയ സ്ത്രീയാണ് താനെന്ന് മാധവി പറഞ്ഞു. കുറേ ദൂരം മുന്നോട്ട് പോയെങ്കിലും വിധിയ്ക്കെതിരായ സംഘം അവരെ വളഞ്ഞ് തിരികെ പോവാൻ നിർബന്ധിതരാക്കുകയായിരുന്നു.