ശബരിമലയിൽ അക്രമം നടത്തിയ 210 സംഘപരിവാറുകാരുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടു
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനെത്തുന്നവരെ തടയാൻ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ 210 സംഘപരിവാർ പ്രവർത്തകരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.
ചിത്രങ്ങൾ വിവിധ ജില്ലകളിലെ പൊലീസുകാർക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്. സന്നിധാനത്തിെൻറ പരിസരത്ത് പ്രശ്നങ്ങളിലേർെപ്പട്ടവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സംഘംചേർന്നുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയേക്കും. വനിതാ മാധ്യമപ്രവർത്തകരെയും മറ്റുള്ളവരെയും ആക്രമിച്ചതിനും കെ.എസ്.ആർ.ടി.സി ബസുകളും പോലീസ് വാഹനങ്ങളും നശിപ്പിച്ചതിനുമുള്ള കേസുകളും ഇവർക്കെതിരെ ചുമത്തും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തിലധികം ആളുകൾ ശബരിമലയിൽ എത്തി അക്രമപ്രവർത്തനങ്ങളിൽ പങ്കാളികളായതായാണ് സൂചന.
ചിത്രങ്ങളുടെ പിഡിഎഫ് രൂപം താഴെ