ആന്ധ്രയിൽ സിപിഐഎം നേതൃത്വത്തിൽ കർഷക പ്രക്ഷോഭം; കിസാൻ സഭ പ്രവർത്തകർക്ക് പൊലീസ് മർദ്ദനം

By on

ഹൈദരാബാദ്: ആന്ധ്രയിലെ കാക്കിനട പ്രത്യേക സാമ്പത്തിക മേഖലയ്ക്കെതിരെ നടന്ന കർഷക പ്രക്ഷോഭത്തിനു നേരെ പൊലീസ് ലാത്തിച്ചാർജ്. ഈസ്റ്റ് ​ഗോദാവരിയിലെ ഉപ്പട കോതപ്പള്ളി രാമങ്കപേട്ട് ​ഗ്രാമത്തിലാണ് സംഭവം. പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിനായി പ്രദേശത്ത് ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 8000 ഏക്കർ കർഷക ഭൂമി ഏറ്റെടുത്തത്. 2 ലക്ഷത്തിലധികം കർഷകർക്കാണ് ഭൂമി നഷ്ടമായത്. ആയിരക്കണക്കിനാളുകൾ ആത്മഹത്യ ചെയ്തതായും യേരുവക പ്രക്ഷോഭ സംഘടനകൾ പറയുന്നു.


കർഷക സംഘടനാ നേതാക്കളെയും സിപിഐഎം നേതാക്കളെയും വെള്ളിയാഴ്ച പൊലീസ് വീട്ടു തടങ്കലിൽ ആക്കിയിരുന്നു. കാക്കിനട പ്രത്യേക സാമ്പത്തിക മേഖലയുടെ കൈവശവുള്ള ഭൂമി പിടിച്ചെടുക്കാനമായാണ് കർഷകർ മാർച്ച് നടത്തിയത്. കെഎസ്ഇസെഡ് കർഷക അസോസിയേഷൻ നേതാവ് ചിന്ത സൂര്യ നാരായണ മൂർത്തി, റൈത്തു സംഘം നേതാവ് തിരുമൽസേട്ടി നാ​ഗേശ്വര റാവു, സിപിഐഎം നേതാക്കളായ ദുവ്വ ശഷു ബാബ്ജി, പി വീരബാബു, കെ സിംഹാചലം എന്നിവരെയും പൊലീസ് വീട്ടു തടങ്കലിൽ ആക്കിയിരുന്നു.


Read More Related Articles