
വീണ്ടും പ്രകോപനവുമായി രാഹുൽ ഈശ്വർ ശബരിമലയിൽ
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ രണ്ട തവണ പൊലീസ്അറസ്റ്റ് ചെയ്ത് വിട്ടയച്ച അയ്യപ്പധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും പ്രകോപനവുമായി സന്നിധാനത്തേയ്ക്ക്. സന്നിധാനത്തേയ്ക്ക് പോകുന്നതിന് മുൻപുള്ള വീഡിയോ രാഹുൽ ഈശ്വർ പുറത്ത് വിട്ടു. “വീണ്ടും ശബരിമല സന്നിധാനത്തേക്കു പോകാനുള്ള വഴിയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ അഞ്ചു ദിവസം പ്രതിരോധിച്ചതുപോലെ ഇനിയും ഒരു ദിവസം കൂടി പ്രതിരോധിച്ചാൽ ഒരുപക്ഷേ ചരിത്ര വിജയമാണു നമ്മളെ കാത്തിരിക്കുന്നത്. സുപ്രീംകോടതിയിൽ നിന്നടക്കം അനുകൂല തീരുമാനങ്ങൾ ലഭിക്കും”– ശബരിമലയിലേക്കുള്ള യാത്രയെക്കുറിച്ചു രാഹുൽ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.
പൊലീസുകാർ നല്ല തയ്യാറെടുപ്പിലാണെന്നും അവരെപ്പോലെ നമ്മളും തയാറെടുപ്പിൽ തന്നെയാണെന്നും വിഡിയോയിൽ രാഹുൽ ഈശ്വർ പറഞ്ഞു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് രാഹുൽ പോസ്റ്റ് ചെയ്തത്. യാത്രയ്ക്കിടെ പൊലീസ് ശബരിമലയിലെ ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്ന ബാരിക്കേഡുകൾ, വാൻ തുടങ്ങിയവയുടെ ദൃശ്യങ്ങളും രാഹുൽ വിഡിയോയിൽ പകർത്തിയിട്ടുണ്ട്.
മലമുകളിൽ പ്രക്ഷോഭത്തിനായി ആശയ വിനിമയം നടത്തുന്നതിന് വോക്കി ടോക്കികൾ ഭക്തർക്ക് വിതരണം ചെയ്യുമെന്നും നേരത്തെ രാഹുൽ ഈശ്വർ പ്രഖ്യാപിച്ചിരുന്നു.
Reached Sabarimala on November 3rd, 9 30 am#SaveSabarimala
Posted by Rahul Easwar on Saturday, November 3, 2018