ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രാഹുൽ ഗാന്ധി
ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന ഉത്തരവിനോടൊപ്പം ആണ് താനെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും പുരുഷൻ പോകാവുന്ന എല്ലായിടത്തും സ്ത്രീയ്ക്കും പോകാമെന്നും രാഹുൽ വ്യക്തമാക്കി. ഇക്കണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുൽ ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇതൊരു വൈകാരിക വിഷയമായാണ് കാണുന്നതെന്നും തനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും തന്‍റെ പാർട്ടിയിലെ നേതാക്കളുടെ അഭിപ്രായം മാനിച്ചതും കേരളത്തിലെ ജനങ്ങളുടെ ഇഷ്ട്ടപ്രകാരവുമാണ് പാർട്ടി അത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ബിജെപിയോടൊപ്പം ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിർക്കുകയും പ്രത്യക്ഷ സമരത്തിന് കോൺഗ്രസ് ഇറങ്ങുകുയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വം വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്.