ശബരിമല പ്രസംഗത്തിന്റെ പേരിൽ അമിത് ഷായ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹർജി

By on

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി. ബിഹാര്‍ സീതാമറിയിലെ പൊതുപ്രവര്‍ത്തകനായ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് അമിത് ഷായ്ക്ക് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഐ.പി.സി 124 എ, 120 ബി, 295 എന്നീ വകുപ്പുകളിലായി രാജ്യദ്രോഹകുറ്റം, ക്രിമിനല്‍ ഗൂഢാലോചന, മതത്തെയോ ജാതിയെയോ മുറിവേല്‍പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത് ഷാ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും സിംഗ് ഹർജിയിൽ പറയുന്നു.

സ്ത്രീകളെ അക്രമിക്കുന്ന തരത്തിലുള്ളതും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമായിരുന്നുവെന്നുമാണ് അമിത് ഷായ്ക്ക് എതിരെയുള്ളള പരാതി. കേസ് നവംബര്‍ ആറിന് കോടതി പരിഗണിക്കും.


Read More Related Articles