എൻഡിടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയൻസ്
എൻഡിടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29ന് ചാനല്‍ സംപ്രേഷണം ചെയ്ത ട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിയിലൂടെ അനിൽ അംബാനി ഗ്രൂപ്പിനെ അവഹേളിച്ചുവെന്നാണ് റിലയൻസ് കോടതിയിൽ സമർപ്പിച്ച നഷ്ട്ടപരിഹാര ഹർജിയിൽ പറയുന്നത്. കേസ് ഒക്‌ടോബര്‍ 26ന് അഹമ്മദാബാദ് കോടതി പരിഗണിക്കും.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കോർപ്പറേറ്റ് കടന്നുകയറ്റമാണ് ഈ നഷ്ട്ടപരിഹാര ഹർജിയെന്നും കേസിലെ ആരോപണങ്ങളെ പൂർണ്ണമായും ചാനൽ നിഷേധിക്കുന്നുവെന്നും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വേണ്ടി നിയമപരമായി പോരാടുമെന്നും ചാനൽ വ്യക്തമാക്കി. എൻഡിടിവി സിഇഒ സുപർണ്ണ സിംഗ് ആണ് കേസ് സംന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയത്.
NDTV has been sued by Anil Ambani’s Reliance for 10,000 crores in an AHMEDABAD court. For our coverage of Rafale. We will fight this brazen attempt at harassment and intimidation.
— Suparna Singh (@Suparna_Singh) October 18, 2018