ഇൻസ്പെക്ടർ സുബോധ് സിം​ഗിനെ വെടിവെച്ചത് റിട്ടയേഡ് സൈനികനെന്ന് സൂചന

By on

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് സിം​ഗ് അടക്കം രണ്ട് പേരെ വെടിവെച്ച് കൊന്നത് റിട്ടയേഡ് സൈനികനാണെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ബുലന്ദ്ഷഹറിലെ ​ഗോക്ഷിയിലാണ് ​ഗോ രക്ഷാ ഭീകരരുടെ ആക്രമത്തെ തുടർന്ന് കലാപമുണ്ടായത്. കലാപം തടയാനെത്തിയ പൊലീസിനെ നേരെയും അക്രമം ഉണ്ടായി. ഇതിനിടയിലാണ് സ്റ്റേഷൻ ഹൗസ് ഓഫിസറായ സുബോധ് കുമാർ സിം​ഗ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബോധ് സിം​ഗിനെ ആദ്യം മൂർച്ചയേറിയ ആയുധം കൊണ്ട് അക്രമിക്കുകയും പിന്നീട് വെടിവെയ്ക്കുകയുമായിരുന്നുവെന്നുമാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ദാദ്രിയിൽ ബീഫ് വീട്ടിൽ വച്ചു എന്നാരോപിച്ച് ​ഗോരക്ഷക ​ഗൂണ്ടകൾ മുഹമ്മദ് അഖ്ലാക്കിനെ തല്ലിക്കൊന്ന കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്നു സുബോധ് സിം​ഗ്. കാട്ടിനുളളിൽ പശുക്കളുടെ ശവം കണ്ടെത്തുകയും തുടർന്ന് ഒരു കൂട്ടം ആളുകൾ അക്രമം ആരംഭിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസ് പോസ്റ്റ് അക്രമിതൾ തീയിട്ടു നശിപ്പിച്ചു. അക്രമം തടയാന്‍ സുബോധ് സിം​ഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പലവട്ടം ശ്രമിച്ചിരുന്നു. അക്രമിക്കപ്പെട്ട സുഹോധ് സിം​ഗ് പൊലീസ് വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് വീണു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. സുബോധ് സിം​ഗിന്റെ സർവീസ് റിവോൾവറും മൊബാൽ ഫോണും അക്രമികൾ കൊണ്ടുപോയി. പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയേറ്റാണ് സുബോധ് സിം​ഗ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു.

സുബോധ് സിം​ഗിനെ അവസാനമായി കാണാൻ ജനത്തിരക്ക്

​ഗോരക്ഷക ഭീകരരാൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ സുബോധ് സിം​ഗിനെ അവസാനമായ കാണാൻ അദ്ദേഹത്തിന്റെ ജൻമനാട്ടിലെ വസതിയിലേക്ക് നാട്ടുകാർ ഒന്നാകെ എത്തി. തരം​ഗന ​ഗ്രാമത്തിലെ സുബോധ് സിം​ഗിന്റെ വീട്ടിൽ വൻ ജനത്തിരക്കാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബുലന്ദ്ഷഹർ കത്തുമ്പോൾ രാജസ്ഥാനിൽ വോട്ട് ചോദിച്ച് യോ​ഗി ആദിത്യനാഥ്

ഗോരക്ഷക ഭീകരരാൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കൂടി കൊല്ലപ്പെട്ടതോടെ ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാർ ക്രമസമാധാനം സംരക്ഷിക്കുന്നതിൽ വൻ‌ പരാജയമാണെന്ന വിമർശനം ശക്തമാവുകയാണ്. ബുലന്ദ്ഷഹർ കലാപത്തിൽ കത്തിയെരിയുമ്പോൾ യോ​ഗി ആദിത്യനാഥ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് യോ​ഗത്തിൽ വോട്ടഭ്യർത്ഥിക്കുകയായിരുന്നു.


Read More Related Articles