എത്ര കള്ളപ്പണം തിരിച്ചുപിടിച്ചു?; പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷൻ

By on

കള്ളപ്പണം തിരിച്ചുപിടിക്കുമെന്നും ഓരോ ഇന്ത്യക്കാരന്‍റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും പറഞ്ഞു അധികാരത്തിലേറിയ മോദി സർക്കാർ എത്ര കോടി രൂപയുടെ കള്ളപ്പണം വിദേശത്ത് നിന്ന് തിരിച്ച് പിടിച്ചുവെന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരവകാശകമ്മീഷൻ ആവശ്യപ്പെട്ടു. വിദേശത്ത് നിന്നും തിരികെയെത്തിച്ച കള്ളപ്പണത്തില്‍ എത്രകോടി രൂപ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നും വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ചതുര്‍വേദി നൽകിയ അപേക്ഷയിൽ ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ വിവരത്തിൽ നൽകിയ അപ്പീലിൽ ആണ് കമ്മീഷന്‍റെ നടപടി. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേന്ദ്രമന്ത്രിമാര്‍ക്കെതിരേ വന്ന അഴിമതി പരാതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും വിവരാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടു.

മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണമെന്ന് സഞ്ജയ് ചതുര്‍വേദിയുടെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Read More Related Articles