സെക്രട്ടേറിയറ്റ് വളഞ്ഞ് എസ്ഡിപിഐയുടെ സംവരണ സംരക്ഷണ മതിൽ

By on

തിരുവനന്തപുരം: സംവരണം സംരക്ഷണ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് ചുറ്റും എസ്ഡിപിഐയുടെ സംവരണ മതിൽ. ‘സാമ്പത്തിക സംവരണം അവർണർക്ക് നീതിനിഷേധിക്കലാണ്, ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കലാണ് സാമൂഹിക നീതിയ്ക്ക് വേണ്ടത്, സംവരണം പട്ടിണി മാറ്റാനല്ല അധികാര പങ്കാളിത്തത്തിനാണ്, അവർണ ഭൂരിപക്ഷ വഞ്ചന നടത്തുന്ന രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയുക’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് എസ്ഡിപിഐ സംവരണ മതിൽ സംഘടിപ്പിച്ചത്.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി സംവരണ മതിൽ ഉദ്‌ഘാടനം ചെയ്തു.

സാമൂഹികമായി പിന്തള്ളപ്പെടുന്ന, ചരിത്രപരമായി അധികാരശക്തികൾ അകറ്റിനിർത്തിയ വിഭാഗങ്ങൾക്ക് അവസരസമത്വം നൽകുക എന്ന ഭരണഘടനയോടുള്ള ഭരണകൂടത്തിന്‍റെ പ്രതിബദ്ധത പാലിക്കപ്പെടാത്ത സാഹചര്യത്തിൽ സംവരണത്തിന്‍റെ അടിസ്ഥാന തത്വത്തെ തന്നെ അട്ടിമറിക്കുന്നവർക്കെതിരെ പിന്നാക്കക്കാർ സംഘടിക്കണം എന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

 

 

 

 

 

 


Read More Related Articles