മധ്യപ്രദേശിൽ ഇവിഎമ്മുമായി സർക്കാർ ഉദ്യോഗസ്ഥർ ബിജെപി നേതാവിന്റെ ഹോട്ടലിൽ; വിഡിയോ പുറത്ത്
മധ്യപ്രദേശിലെ ഷുജൽപുരിൽ സെക്ടർ ഓഫിസറും സഹപ്രവർത്തരും വോട്ടിംഗ് യന്ത്രങ്ങൾ ഹോട്ടലിലേക്ക് കൊണ്ടുപോയ സംഭവം വിവാദമായി. ഇവർ വോട്ടിംഗ് യന്ത്രങ്ങൾ തങ്ങൾ താമസിക്കുന്ന ഹോട്ടൽ റൂമിലേക്ക് കൊണ്ടുപോയത് അറിഞ്ഞെത്തിയ ആളുകൾ സംഭവം വിഡിയോയിൽ പകർത്തി. പോളിംഗിന് ഉപയോഗിച്ച യന്ത്രങ്ങൾ പുലർച്ചെ രണ്ടേകാലോടെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജൈയിനിൽ ബിജെപി നേതാവിന്റെ ഹോട്ടലിലാണ് ഇവർ താമസിച്ചത്.
സെക്ടർ ഓഫിസറും പുനരുപയോഗ ഊർജ്ജ വകുപ്പിലെ ഉദ്യോഗസ്ഥനുമായ സോഹൻലാൽ ബജാജ്, മൈക്രോ ഒബ്സർവർ വിനോദ് കുമാർ, രാജസ്ഥാൻ ആഭ്യന്തര വകുപ്പിലെ ഹോംഗാഡ് ഉദ്യോഗസ്ഥൻ മാംഗിലാൽ, കംപൗണ്ടർ മൊഹമ്മദ് റിയാസ് മൻസൂരി എന്നിവരാണ് തിങ്കളാഴ്ച രാജ്മഹൽ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11 മണിയോടെ അഞ്ചുപേരടംഗുന്ന സംഘം ഹോട്ടൽ മുറിയിലേക്ക് എത്തുകയായിരുന്നു. വോട്ടിംഗ് യന്ത്രങ്ങൾ ഹോട്ടൽ മുറിയിൽ സൂക്ഷിച്ചത് ഇവർ ചോദ്യം ചെയ്തു. അധികം വന്ന യന്ത്രങ്ങളാണ് തങ്ങളുടെ പക്കൽ ഉള്ളതെന്ന് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞു. വിഡിയോ കാണാം