നിപ ബാധിച്ച് മരിച്ചയാളുടെ മ‌ൃതദേഹം ഖബറടക്കിയ പോപ്പുലർ ഫ്രണ്ടുകാരുടെ ചിത്രം എസ്എഫ്ഐ പോസ്റ്ററിൽ; ചിത്രം ഉപയോ​ഗിച്ചതിനെതിരെ പ്രതിഷേധം

By on

നിപ ബാധിച്ച് മരിച്ച് ആളുടെ മൃതദേഹം ഏന്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ചിത്രം എസ്എഫ്ഐ പോസ്റ്ററിൽ ഉപയോ​ഗിച്ചതിനെതിരെ പ്രതിഷേധമുയർത്തി എസ്ഡിപിഐ, പി എഫ് ഐ പ്രവർത്തകർ. കഴിഞ്ഞ വർഷം നിപ ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര സൂപ്പിക്കടയിലെ സാലിഹ് എന്നയാളുടെ മൃതദേഹം ഖബറടക്കാൻ മുൻകയ്യെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ചിത്രം ദുരുപയോഗം ചെയ്താണ് എസ് എഫ് ഐ പോസ്റ്റർ അടിച്ചിരിക്കുന്നത് എന്നാണ് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പന്തിരിക്കര സ്വദേശികളായ ഒ.റ്റി അലി, അസീസ്,അരീക്കാം ചാലിൽ എ.സി അഷ്‌റഫ്,നെല്ലിയോട്ട് കണ്ടി മൊയ്തീൻ എന്നീ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സുരക്ഷാ വസ്ത്രങ്ങളോടെ സാലിഹിന്‍റെ മൃതശരീരം ഖബറടക്കാൻ കൊണ്ടുപോകുന്ന ചിത്രമാണ് എസ് എഫ് ഐ പോസ്റ്ററില്‍ ഉപയോ​ഗിച്ചിരിക്കുന്നത്. സാലിഹിനെ കൂടാതെ അതേ കുടുംബത്തിൽ നിപ ബാധിച്ചു മരിച്ച മറ്റു മൂന്ന് പേരെയും രോഗക്കിടക്കയിൽ പരിചരിച്ചതും,മരണാനന്തര ക്രിയകൾ ചെയ്തതും ഈ ചെറുപ്പക്കാരായിരുന്നു.

നവാഗതരോട് എസ് എഫ് ഐ അംഗമാകാൻ ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ചിത്രം ഉപയോ​ഗിച്ചിരിക്കുന്നത്. എസ് എഫ് ഐ ശ്രീ കൃഷ്ണ സ്കൂൾ യൂണിറ്റിന്‍റെ പേരിലാണ് പോസ്റ്റർ പുറത്തിറക്കിയിട്ടുള്ളത്.

”കഴിഞ്ഞ വർഷം നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ മയ്യത്ത് മറവ് ചെയ്യാൻ മുന്നോട്ട് വന്ന എസ്ഡിപിഐ പ്രവർത്തകരുടെ ഫോട്ടോ വെച്ച് ഈ വർഷം കലാലയങ്ങളുടെ മുന്നിൽ SFIയിൽ അംഗമാവുക എന്ന ഫ്ലക്സൊക്കെ സഖാക്കൾ വെച്ചിട്ടുണ്ട്. ഇനി പോപുലർ ഫ്രണ്ട് പരേഡിന്റെ ചിത്രം DYFI സംസ്ഥാന സമ്മേളന പോസ്റ്ററിലും ഉടൻ പ്രതീക്ഷിക്കാം” എന്നാണ് ഫെയ്സ്ബുക്കില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ജംഷിദ് പള്ളിപ്രം പറയുന്നത്.

ഉസ്മാന്‍ ഹമീദ് എന്നയാളുടെ പ്രതികരണം


Read More Related Articles