‘ഷോപിയാനിൽ ആർമി ക്യാംപിലേക്ക് ആളുകളെ കൊണ്ടുപോയി പീഡിപ്പിച്ച് നിലവിളി ഉച്ചഭാഷിണി വച്ച് കേൾപ്പിച്ചു’വെന്ന് ഷെഹലാ റാഷിദിന്‍റെ റ്റ്വീറ്റ്

By on

കശ്മീരികളെ ഭയപ്പെടുത്താൻ സൈന്യം നാലുപേരെ പേരെ ചോദ്യം ചെയ്യാൻ ക്യാംപിലേക്ക് കൊണ്ടുപോയി അവരെ പീഡിപ്പിച്ച് അതിനടുത്ത് ഉച്ചഭാഷിണി വച്ച് ഭയത്തിന്‍റെ അന്തരീക്ഷം സ‌ൃഷ്ടിച്ചുവെന്ന് ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് മൂവ്മെന്‍റ് നേതാവ് ഷെഹലാ റാഷിദിന്‍റെ റ്റ്വീറ്റ്. കശ്മീരിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തിക്കൊണ്ടുള്ള തന്‍റെ റ്റ്വീറ്റ് പരമ്പരയിലെ ഒന്നിലാണ് ഷെഹല ഞെട്ടിക്കുന്ന കാര്യം പറയുന്നത്.

”ഷോപിയാനിൽ നാല് പുരുഷൻമാരെ ആർമി ക്യാംപിലേക്ക് വിളിപ്പിക്കുകയും അവരെ ചോദ്യം (പീഡിപ്പിക്കൽ) ചെയ്യുകയും ചെയ്തു. അവർ നിലവിളിക്കുന്നത് ഉറക്കെ കേൾക്കാനും ഭീതിപ്പെടുകയും ചെയ്യും വിധം ഒരു ഉച്ചഭാഷിണി അവരുടെ അടുത്ത് വച്ചു. ഇത് ആ പ്രദേശമാകെ ഭീകരതയുടെ ഒരു അന്തരീക്ഷം സ‌ൃഷ്ടിച്ചു”.

എന്നാണ് ഷെഹല റ്റ്വീറ്റിൽ പറയുന്നത്.


കശ്മീരില്‍ സൈന്യം രാത്രി വീടുകളില്‍ അതിക്രമിച്ചു കയറി ആണ്‍കുട്ടികളെ പിടികൂടുന്നതായും   ഭക്ഷണ സാധനങ്ങള്‍ തട്ടിമറിക്കുകയും ചെയ്യുന്നതായും ഷെഹല റാഷിദ് റ്റ്വീറ്റ് ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370, 35 A എന്നിവ എടുത്തുകളയുന്നതിന്  മുന്‍പ് തന്നെ ബിജെപി നേതത്വത്തിലുള്ള കേന്ദ്ര സര്ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇപ്പോഴും കശ്മീരില്‍ നിലനില്‍ക്കുകയാണ്. ആശയവിനിമയം മുതല്‍ എല്ലാ അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കശ്മിരില്‍ സംഭവിക്കുന്നതിന്‍റെ വ്യക്തമായ ചിത്രം നല്കാന്‍ മാധ്യമങ്ങള്‍ക്ക് പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.


Read More Related Articles