രാഹുൽ ഈശ്വർ, കൊല്ലം തുളസി, മുരളീധരൻ ഉണ്ണിത്താൻ എന്നിവർക്കെതിരെ ഡിജിപിയ്ക്ക് പരാതി
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പരസ്യമായി ചാനൽ ചർച്ചക്കിടയിൽ കള്ളനെന്ന് വിളിച്ച രാഹുൽ ഈശ്വറിനെതിരെയും ശബരിമല സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരുഭാഗം ഡൽഹിയ്ക്കും ഒരു ഭാഗം മുഖ്യമന്ത്രിക്കും അയച്ചു കൊടുക്കണം എന്ന ആഹ്വനം ചെയ്ത ചലച്ചിത്ര നടൻ കൊല്ലം തുളസിക്കെതിരെയും ഭരണഘടനാ കത്തിക്കാൻ ആഹ്വാനം നൽകിയ അഡ്വ. മുരളീധരൻ ഉണ്ണിത്താനെതിരെയും രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി കേസ് ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. അഡ്വ. ശ്രീജിത്ത് പെരുമനയാണ് പരാതിക്കാരൻ.
നേരത്തെ കൊല്ലം തുളസിയുടെ പരാമര്‍ശത്തിനെതിരായി കമ്മീഷൻ സ്വമേധേയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഡ്വ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്ക് അയച്ച പരാതിയുടെ പൂർണ്ണ ഭാഗം താഴെ വായിക്കാം.
സംസ്ഥാന പോലീസ് മേധാവി
കേരള
തിരുവനന്തപുരം
പരാതിക്കാരൻ : അഡ്വ ശ്രീജിത്ത് പെരുമന
എതിർ കക്ഷികൾ :
1. രാഹുൽ ഈശ്വർ
2 . അഡ്വ മുരളീധരൻ ഉണ്ണിത്താൻ
3. കൊല്ലം തുളസി
വിഷയം : ബഹു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായി നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള ആഹ്വാനം നൽകിയതും, കുറ്റകരമായ കോടതി അലക്ഷ്യവും, ക്രിമിനൽ കുറ്റങ്ങളും നടത്തിയത് സംബന്ധിച്ച പരാതി.
സാർ,
അഡ്വ ശ്രീജിത്ത് പെരുമന, അഭിഭാഷകനും പൊതുപ്രവർത്തകനുമായ ഞാൻ അടിയന്തിര നടപടികൾ ആവശ്യമായ പരാതി താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്.
1. ബഹുമാനപ്പെട്ട സുപ്രീംകോടതി 28 /09 /2018 നു Writ Petition (Civil) No.373 of 2006 (Young Lawyers Association Vs. State of Kerala &Ors) എന്ന നമ്പറിൽ പുറപ്പെടുവിച്ച വിധിയിൽ ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ കയറ്റുന്നതിനുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്നും, മൗലികാവകാശങ്ങളുടെ ലംഘനമായതിനാൽ കേരള സർക്കാർ പാസാക്കിയ നിയമത്തിലെ സ്ത്രീ പ്രവേശന നിരോധനമുള്ള വകുപ്പുകളും, റൂളുകളും റദ്ദാക്കുകയും ചെയ്തിരുന്നു. പ്രസ്തുത വിധിയുടെ അടിസ്ഥാനത്തിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമല ക്ഷേത്രത്തി കയറി പ്രാർത്ഥനകൾ നടത്താമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
എന്നാൽ വിധി വന്ന ദിവസത്തിന് ശേഷം സെപ്റ്റംബർ 29, 30തീയതികളും, ഒക്ടോബർ 01, 02 തുടങ്ങി പിന്നീടുള്ള തീയതികളിലും രാഹുൽ ഈശ്വർ എന്നയാൾ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പ്രൊഫൈലുകളിലൂടെയും, ട്വിറ്ററിലൂടെയും, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഈ വിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും, വിധി പ്രകാരം ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകളെ തടയുമെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ജെല്ലിക്കെട്ട് മോഡലിൽ ആളുകൾ തെരുവിലിറങ്ങണമെന്നും ശബരിമലയിൽ മൗലികാവകാശങ്ങൾ പി[റകാരം വരുന്ന സ്ത്രീകളെ തടയണമെന്നും പരസ്യ ആഹ്വാനം നടത്തി.
സുപ്രീംകോടതി വിധി ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും, ഭരണഘടനാ ബെഞ്ചിന്‍റെ അധ്യക്ഷനായിരുന്ന മുൻ ചീഫ് ജസ്റ്റിസ് കള്ളനാണെന്നും താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും മുഖ്യധാരാ മാധ്യമങ്ങളിലൂടെ അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 11 , 2018 നു അദ്ദേഹം തന്റെ ഫെയ്സ്ബുക് പേജിൽ പബ്ലിഷ് ചെയ്ത വീഡിയോയിൽ “താൻ ശബരിമലയിൽ എത്തിയെന്നും ഒരു സ്ത്രീയെയും ശബരിമലയിൽ കയറാൻ അനുവദിക്കില്ലെന്നും അത്തരത്തിൽ വരുന്നവരെ തടയുമെന്നും കൃത്യമായി പറയുന്നു. ശബരിമലയ്ക്ക് കാവൽ നിൽക്കുമെന്നും പൂജ അവധി കഴിഞ്ഞു സുപ്രീംകോടതി തുറക്കുന്നതുവരെ വിധിയുടെ അവകാശത്തിൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാൻ മറ്റ് ആളുകളെ ഒപ്പം കൂട്ടുകയാണെന്നും എല്ലാവരും ഇത്തരത്തിൽ നിയമവിരുദ്ധ പ്രവൃത്തികൾക്കിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. തന്‍റെ നെഞ്ചിൽ ചവിട്ടിയിട്ടേ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുകയുള്ളൂ എന്ന അദ്ദേഹത്തിന്റെ ഭീഷണി ഇന്ത്യൻ ശിക്ഷ നിയമപ്രകാരം നിയമവാഴ്ചയോടുള്ള കടുത്ത വെല്ലുവിളിയും, പൊതുജനങ്ങളോടുള്ള കുറ്റകരമായ ഭീഷണിപ്പെടുത്തലുമാണ്.
ബഹു സുപ്രീംകോടതിയുടെ 218 /09 /2018 ലെ വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ പ്രസ്തുത നിയമത്തെ ലംഘിക്കാനും പൗരര്‍ക്ക് ഭരണഘടനാഉറപ്പു നൽകുന്ന പാർട്ട് മൂന്നിലെ മൗലികാവകാശങ്ങൾക്കെതിരെ നിയമവിരുദ്ധമായി സംഘടിക്കാനും, നിയമം കയ്യിലെടുക്കാനും ആഹ്വാനം ചെയുന്ന രാഹുൽ ഈശ്വറിന്‍റെ പ്രവൃത്തി ഇന്ത്യൻ പീനൽ കോഡിലെയും, കേരള പോലീസ് ആക്റ്റിലെയും, കോടതി അലക്ഷ്യ നിയമത്തിലെയും വിവിധ വകുപ്പുകളുടെ നഗ്നമായ ലംഘനമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾക്ക് ആഹ്വാനം ചെയ്തതും, വിദ്വേഷ പ്രചാരണങ്ങൾ നടത്തിയതും ഐടി ആക്റ്റ് പ്രകാരവും കുറ്റകരമാണ്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 144 പ്രകാരം എല്ലാ സിവിൽ ജുഡീഷ്യൽ സ്ഥാപനങ്ങളും സുപ്രീം കോടതിക്ക് അനുസൃതമായി പ്രവർത്തിക്കണം. വിധി വരുന്നതുവരെയുള്ള എല്ലാ ചർച്ചകൾക്കും വിധി വന്നു കഴിഞ്ഞാൽ അവസാനമാകണം “144. “Civil and judicial authorities to act in aid of the Supreme Court.—All authorities, civil and judicial, in the territory of India shall act in aid of the Supreme Court.”
അനുച്ഛേദം 141 പ്രകാരം സുപ്രീം കോടതി വിധി അഥവാ നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്.
141. “Law declared by Supreme Court to be binding on all courts.—The law declared by the Supreme Court shall be binding on all courts within the territory of India.”
അനുച്ഛേദം 142 പ്രകാരം സുപ്രീം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഈ രാജ്യത്ത് നടപ്പിലാക്കുകയും, നീതി നടപ്പാക്കുകയും വേണം. സംസ്ഥാന പൊലീസിന് വിധി നടപ്പിലാക്കുന്ന കാര്യത്തിൽ ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും സ്പ്രേയിംകോടതി വിവിധ വിധികളിൽ പറഞ്ഞിട്ടുണ്ട്
Article 142. “Enforcement of decrees and orders of Supreme Court and orders as to discovery, etc.—
(രാഹുൽ ഈശ്വറിന്റെ നിയമവിരുദ്ധ വിദ്വേഷ പ്രചാരങ്ങളുടെയും, പ്രസംഗങ്ങളുടെയും, തെളിവുകളായിട്ടുള്ള വീഡിയോകൾ ഈ പരാതിയോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട് )
2. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ സമരത്തിനിടെ ഭരണഘടന കത്തിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാർ നേതാവായ അഡ്വ മുരളീധരൻ ഉണ്ണിത്താൻ നടത്തിയ പ്രസംഗം നിയമവിരുദ്ധവും, രാജ്യദ്രോഹപരവും, വിദ്വേഷം നിറഞ്ഞതും കുറ്റകരവുമാണ്. ഒക്ടോബർ ഒന്നിന് ബിജെപിയുടെയും സംഘപരിവാറിന്‍റെയും നേതൃത്വത്തിൽ പത്തനംതിട്ടയിലെ കുമ്പഴയിൽ സംഘടിപ്പിച്ച സമരത്തിനിടെയാണ് പത്തനംതിട്ട കോടതിയിലെ അഭിഭാഷകൻ കൂടിയായ അഡ്വ. മുരളീധരൻ ഉണ്ണിത്താന്‍റെ രാഷ്ട്രവിരുദ്ധ പ്രസംഗംനടന്നത്. ഈ രാജ്യത്തെ ജനങ്ങൾ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആർപിസിയും കണ്ടിട്ടല്ലെന്നും നമ്മുടെ സംസ്കാരമാണ് നമ്മെ നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
“കോട്ടിട്ട സായിപ്പൻമാർ എഴുതിയ ഈ ‘പണ്ടാരം’ (ഭരണഘടന) നമ്മുടെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നുമാണ് മുരളീധരൻ പറഞ്ഞത്. തുടർന്നാണ് ഭരണഘടന ചുടേണ്ട കാലം കഴിഞ്ഞെന്നും ചുടുന്ന കാലം വരുമെന്നതിൽ സംശയമില്ലെ”ന്നുമുള്ള അങ്ങേയറ്റം രാജ്യവിരുദ്ധവും, വിദ്വേഷമുളവാക്കുന്നതുമായ പ്രസംഗം അദ്ദേഹം നടത്തിയത്. കേട്ടുനിന്ന സമരക്കാർ മുരളീധരൻ ഉണ്ണിത്താന്റെ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തെ കൈയടിയോടെയാണ് സ്വീകരിച്ചത്. (നിയമവിരുദ്ധ പ്രസംഗത്തിന്‍റെ വീഡിയോ ഉൾപ്പടെ ഈ പരാതിയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നു)
3. കൊല്ലം തുളസി എന്ന സിനിമ നടൻ കൂടിയായ വ്യക്തി ശബരിമല വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും കീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നും, ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും ഇന്ന് 10/12/2018 നു കൊല്ലം ചവറയിൽ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയിൽ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി സ്ത്രീകളെ കുറ്റകരമായി അപമാനിക്കുന്ന തരത്തിൽ, കൊലപാതകത്തിനുള്ള ആഹ്വാനം നടത്തുകയും കോടതി അലക്ഷ്യമായി വിധി പറഞ്ഞ ന്യായാധിപരെ ശുംഭന്‍മാര് എന്ന് ആക്ഷേപിക്കുകയും ചെയ്തത്.(നിയമവിരുദ്ധ പ്രസംഗത്തിന്‍റെ വീഡിയോ ഉൾപ്പെടെ ഈ പരാതിയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നു)
ഭരണഘടന ബെഞ്ചിന്‍റെ വിധിക്കെതിരെ തെളിവുകൾ സഹിതം ആരോപണങ്ങൾ ഉന്നയിക്കുകയും, പ്രതിഷേധിക്കുകയും, സമരം ചെയ്യുകയുമൊക്കെ ചെയ്യാമെന്നിരിക്കെ വർഗ്ഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്ന തരത്തിലും, നിയമങ്ങളെയും, ഭരണഘടനയെയും വെല്ലുവിളിച്ചും, സ്ത്രീകളെ അപമാനിച്ചും കോടതിയെയും, പൊതുജനങ്ങലെയും നിയമം ലംഘിക്കാൻ ആഹ്വാനം ചെയുന്ന രാഹുൽ ഈശ്വറിന്‍റെയും, മുരളീധരൻ ഉണ്ണിത്താന്‍റെയും, കൊല്ലം തുളസിയുടെയും പ്രവൃത്തികൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, കേരള പോലീസ് ആക്റ്റിലെയും, ഐടി ആക്റ്റിലെയും, കോടതി അലക്ഷ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവും കുറ്റകരവും ശിക്ഷാർഹവുമാണ്.
ബഹുസുപ്രീംകോടതി വിധി സുപ്രീം കോടതി തന്നെ സ്റ്റേ ചെയ്യുകയോ സംസ്ഥാനമോ കേന്ദ്രമോ നിയമനിർമാണം നടത്തുകയോ ചെയ്യാത്ത പശ്ചാത്തലത്തിൽ 28 /09 /2018 വിധി ഈ രാജ്യത്തെ നിയമമാണ്. ആയതിനാൽ മേൽ സൂചിപ്പിച്ച നിയമലംഘകർക്കെതിരെ എത്രയും പെട്ടന്ന് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
Kindly look in to the matter,
Dated this the 12th day of October 2018
Yours Faithfully
Adv Sreejith Perumana