സർദാർ വല്ലഭായി പട്ടേൽ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
സർദാർ വല്ലഭായി പട്ടേൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 2989 കോടി രൂപ മുതൽമുടക്കിൽ 33 മാസങ്ങൾ കൊണ്ടാണ് പ്രതിമ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. രാം വി. സുത്തർ ആണ് പ്രതിമയുടെ രൂപകല്പനനിർവഹിച്ചത്. ചൈനയിലെ 153 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെയും ഉയരത്തിൽ പിന്തള്ളിയാണ് സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാപ്രതിമ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന പേര് സ്വന്തമാക്കിയത്. എൽ ആൻഡ് ടി ആണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
75000ത്തോളം ഗോത്ര വർഗ്ഗ വിഭാഗങ്ങളെ പദ്ധതി നേരിട്ട് ബാധിച്ചതിൽ പ്രതിഷേധിച്ച് വിവിധ ഗോത്ര വിഭാഗങ്ങൾ നേരത്തെ മുതൽ തന്നെ പാദ്ധ്യത്തിയോട് എതിർപ്പ് അറിയിച്ചിരുന്നു. പട്ടിണി സമരത്തിലൂടെയും ഉദ്ഘടനം ബഹിഷ്‌ക്കരിച്ചുമാണ് വിവിധ ആദിവാസി സംഘടനകൾ, ഗോത്ര വിഭാഗങ്ങൾ എന്നിവർ പട്ടേൽ പേറാഹിമ അനാച്ഛാദനത്തിനെതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ സുരക്ഷാ മുൻ കരുതലുകൾ എന്ന പേരിൽ സമരം ചെയ്യുന്ന വിവിധ നേതാക്കളെ 24 മണിക്കൂർ നേരത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
#WATCH: Inauguration of Sardar Vallabhbhai Patel's #StatueOfUnity by PM Modi in Gujarat's Kevadiya pic.twitter.com/PKMhielVZo
— ANI (@ANI) October 31, 2018