ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സണ്ണിവെയിൻ

By on

കൊല്ലം :  ആലപ്പാട് പ്രദേശ വാസികളെയാകെ ദുരിതത്തിൽ ആക്കുന്ന കരിമണൽ ഖനനത്തിനെതിരെയുള്ള കാമ്പെയിന്റെ ഭാഗമായി സണ്ണിവെയിനും.
തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് കരിമണൽ ഖനനത്തിനെതിരെയുള്ള ക്യാമ്പയിനോട് ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് സണ്ണി വെയിൻ വീഡിയോ പോസ്റ്റ് ചെയ്തത്.
“കേരളം പ്രളയത്തിൽ പെട്ടപ്പോൾ സ്വന്തം ജീവൻ പോലും പണയം വെച്ച് ഓടിയെത്തിയവരാണ് കേരളത്തിലെ മത്സ്യ തൊഴിലാളികൾ. പ്രത്യേകിച്ച് കൊല്ലം ആലപ്പാട് തീരദേശ മേഖലയിലെ തൊഴിലാളികൾ.
ഇന്ന് ആ തീരദേശ ഗ്രാമം വലിയൊരു പ്രതിസന്ധിയേ നേരിട്ട് കൊണ്ടിരിക്കുകയാണ്. നമ്മളുടെ എല്ലാവരുടെയും ശബ്ദം അവർക്ക് വേണ്ടി ഉയരേണ്ട ആവശ്യമുണ്ട്. അതുകൊണ്ട് ഞാനവരോടൊപ്പമുണ്ട്. നിങ്ങളും ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. സ്റ്റോപ്പ്‌ മൈനിംഗ്, സേവ് ആലപ്പാട്.” തന്റെ ഫേസ്ബുക്ക്‌ വീഡിയോയിൽ സണ്ണി വെയിൻ പറയുന്നു. വീഡിയോ കാണാം

Category: KERALA | Comments: 0


Read More Related Articles