റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു

By on

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഖജനാവിന് കോടികളുടെ നഷ്ട്ടമുണ്ടായിട്ടുണ്ടെന്നും ഇടപാടുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിനീത് ഡാണ്ട നൽകിയ പൊതു താൽപ്പര്യ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്നാൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിച്ചു. കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ.എം ജോസഫ്, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

റാഫേൽ ഇടപാടിൽ അഴിമതി നടന്നട്ടില്ലെന്നും സുതാര്യമായാണ് ഇടപാട് നടന്നിരിക്കുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ കെ.കെ വേണുഗോപാല്‍ വാദിച്ചു. ഹർജി പൊതു താൽപ്പര്യ പ്രകാരമല്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ഹർജിക്ക് പിന്നിലെന്നും കെ.കെ വേണുഗോപാല്‍ വാദിച്ചു.


Read More Related Articles