പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണ് കേന്ദ്രസർക്കാർ അധികാരത്തിലെത്തിയതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണ് കേന്ദ്രസർക്കാർ അധികാരത്തിലെത്തിയതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിതിൻ ഗഡ്കരിയുടെ തുറന്ന് പറച്ചിൽ. ജനങ്ങള്‍ വാഗ്ദാനങ്ങളെ പറ്റി ചോദിക്കുമ്പോള്‍ ഞങ്ങള്‍ ചിരിച്ചു തള്ളുമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന്‍ കരുതിയിരുന്നില്ലെന്നും അതിനാല്‍ തന്നേ പൊള്ളയായ കുറെ വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നുവെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വാഗതം ചെയ്തു. ഇപ്പോഴെങ്കിലും സത്യങ്ങൾ തുറന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം നിതിൻ ഗഡ്കരിയുടെ വീഡിയോ സഹിതം ട്വിറ്ററിൽ കുറിച്ചു.
ബിജെപി അധികാരത്തില്‍ വരുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ തന്നെ വലിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് നിതിൻ ഗഡ്കരി പറഞ്ഞത്. അധികാരം കിട്ടിയില്ലെങ്കില്‍ വാഗ്ദാനങ്ങള്‍ കൊണ്ട് പ്രശ്‌നമില്ലായിരുന്നുവെന്നും എന്നാല്‍ അധികാരം ലഭിച്ചതോടെ ആളുകള്‍ വാഗ്ദാനങ്ങളെ പറ്റി ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ അതിനെ ചിരിച്ച് തള്ളുകയാണ്. പതിവ് പോലെ ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് നടക്കുകയും ചെയ്യുകയാണെന്നും ഗഡ്കരി പറഞ്ഞു.+++
सही फ़रमाया, जनता भी यही सोचती है कि सरकार ने लोगों के सपनों और उनके भरोसे को अपने लोभ का शिकार बनाया है| pic.twitter.com/zhlKTrKHgU
— Rahul Gandhi (@RahulGandhi) October 9, 2018