“ഈ ഹർജിയിൽ വാദം വേണമെന്നാണോ നിങ്ങൾ പറയുന്നത്?” ഇന്ത്യൻ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് അയക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി
ഇന്ത്യൻ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് അയക്കണം എന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജി സുപ്രിം കോടതി തള്ളി. ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് വിനീത് ശരൺ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
ഈ ഹർജിയിൽ വാദം വേണമെന്ന് നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോ എന്നാണ് ജസ്റ്റിസ് നരിമാൻ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചത്. വാദം കേൾക്കാം പക്ഷേ നിങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടാകും എന്നും ജസ്റ്റിസ് നരിമാൻ അഭിഭാഷകനെ അറിയിച്ചു. ഹർജിയിൽ വാദം കേൾക്കണോ എന്ന ചോദ്യത്തിന് വേണ്ട എന്ന് അഭിഭാഷകൻ മറുപടി നൽകി. തുടര്‍ന്ന് കോടതി ഹര്‍ജി തള്ളി.
സംഗത് സിങ് ചൗഹാൻ ആണ് ഹർജി നൽകിയത്.